വിരമിച്ച ഹൈക്കോടതി ജഡ്ജിയില്‍ നിന്നും ഓണ്‍ലൈനായി 90 ലക്ഷം തട്ടിയെടുത്ത കേസില്‍ കോഴിക്കോട് വടകര സ്വദേശികൾ പിടിയിൽ

/

വിരമിച്ച ഹൈക്കോടതി ജഡ്ജിയില്‍ നിന്നും ഓണ്‍ലൈനായി 90 ലക്ഷം തട്ടിയെടുത്ത കേസില്‍ കോഴിക്കോട് വടകര സ്വദേശികളായ മിര്‍ഷാദ്, മുഹമ്മദ് ഷര്‍ജില്‍ എന്നിവരെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടി. തൃപ്പൂണിത്തുറ എരൂര്‍ അമൃത ലെയ്ന്‍ സ്വപ്നത്തില്‍ ശശിധരന്‍ നമ്പ്യാര്‍ക്കാണ് പണം നഷ്ടമായത്. ഓണ്‍ലൈന്‍ ട്രേഡിങ് വഴി 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

കംബോഡിയ, ചൈന കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ആറ് പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ സംഘങ്ങളില്‍ നിന്ന് പ്രതിഫലമായി 30 ലക്ഷം രൂപ ഇവര്‍ക്ക് കിട്ടിയതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്ത് ഇവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് കണ്ടെത്തി.

ആദിത്യ ബിര്‍ള ഇക്വിറ്റി ലേണിങ് എന്ന പേരിലുള്ള ഓഹരിവിപണി സംബന്ധിച്ച വാട്‌സാപ്പ് ഗ്രൂപ്പില്‍ റിട്ട. ജഡ്ജിയെ അംഗമാക്കിയിരുന്നു. തുടര്‍ന്ന് പണം നിക്ഷേപിച്ചാല്‍ 850 ശതമാനം ലാഭം ലഭിക്കുമെന്ന വാഗ്ദാനമുണ്ടായി. ഗ്രൂപ്പില്‍ തന്നെ പങ്കുവെച്ച ലിങ്കിലേക്ക് ജഡ്ജി പണം കൈമാറുകയും ചെയ്തു. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനും 30-നും ഇടയ്ക്ക് ജഡ്ജിയുടെ പല അക്കൗണ്ടുകളില്‍ നിന്നായി 90 ലക്ഷം രൂപ തട്ടിപ്പുകാര്‍ കൈക്കലാക്കി. പക്ഷേ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ, നല്‍കിയ പണമോ തിരികെ ലഭിച്ചില്ല. തുടര്‍ന്ന് തൃപ്പൂണിത്തുറ ഹില്‍പ്പാലസ്പൊലീസ് സ്റ്റേഷനില്‍ ഈ മാസം അഞ്ചിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് സൈബര്‍ പൊലീസിന് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യുവാവ് പൊലീസ് സ്റ്റേഷനിൽ

Next Story

പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ ഇ.ഡി നടത്തിയ റെയ്ഡിൽ നിർണായകമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തു

Latest from Local News

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് കീഴില്‍ വൃക്ഷ തൈകളുടെ വില്പന ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കും

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് കീഴില്‍ കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി റയിഞ്ചിന്റെ പരിധിയില്‍ നരിക്കുനി മടവൂര്‍ നഴ്‌സറിയില്‍ ഉത്പാദിപ്പിച്ച തേക്ക്, രക്തചന്ദനം, വേങ്ങ

“അവസ്ഥാന്തരം” കവർ പ്രകാശനംചെയ്തു

പേരാമ്പ്ര. അഷ്റഫ് കല്ലോടിന്റെ ഒമ്പതാമത്തെ പുസ്തകമായ ‘അവസ്ഥാന്തര ‘ത്തി ൻ്റെ കവർ പ്രകാശനം പ്രശസ്ത എഴുത്തുകാരി വിദ്യാവചസ്പതി ഡോ: കെ.പി.സുധീര ഭാവന തിയേറ്റേഴ്സിൽ

സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില ഉയർന്നു. പവന് 1760 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 70,000

കേരളത്തെ മുച്ചൂടും നശിപ്പിച്ച് കടക്കെണിയിലാക്കിയ സർക്കാറിന്റെ നാലാം വാർഷികം യു.ഡി.എഫ് കരിദിനമായി ആചരിച്ചു

കേരളത്തെ മുച്ചൂടും നശിപ്പിച്ച് കടക്കെണിയിലാക്കിയ സർക്കാറിന്റെ നാലാം വാർഷികം യു.ഡി.എഫ് കരിദിനം ആചരിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി കരിദിനമായി ആചരിച്ചു.

കീഴരിയൂർ മണ്ഡലം ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി

ഒറോക്കുന്ന് മലയിൽ ജലജീവൻ പദ്ധതി നടപ്പിലാക്കുക, ഒറോക്കുന്ന് കുടിവെള്ള പദ്ധതിയ്ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനാവശ്യമായ പുതിയ കിണർ നിർമിക്കുക, പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന്