പെൻഷൻകാർക്ക് സര്‍ക്കാരിൻ്റെ വിഷുകൈനീട്ടം; ഒരു ഗഡു ക്ഷേമ പെന്‍ഷന്‍കൂടി അനുവദിച്ചു

സര്‍ക്കാര്‍ ഒരു ഗഡു ക്ഷേമ പെന്‍ഷന്‍കൂടി അനുവദിച്ചു. മാര്‍ച്ചില്‍ ഒരു ഗഡു ക്ഷേമപെന്‍ഷന്‍ അനുവദിച്ചതിനു തൊട്ടു പിന്നാലെയാണ് ഏപ്രില്‍ മാസത്തിലും ഒരു ഗഡു കൂടി അനുവദിച്ചിരിക്കുന്നത്. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിഷുവിനു മുമ്പ് വിതരണം ചെയ്യുന്നത്. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

അടുത്ത ആഴ്ച ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ് മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ധനമന്ത്രി നിര്‍ദേശിച്ചു. 26 ലക്ഷത്തിലേറെ പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.

Leave a Reply

Your email address will not be published.