കൊല്ലം പിഷാരികാവിൽ ഇന്ന് വലിയ വിളക്ക്. രാവിലെ: കാഴ്‌ചശീവേലി മേളപ്രമാണം : ശ്രീ. ഇരിങ്ങാപ്പുറം ബാബു രാവിലെ 9.30: ഓട്ടൻതുള്ളൽകാലത്ത് : മന്ദമംഗലത്ത് നിന്നുള്ള ഇളനീർക്കുല വരവ്, വസൂരിമാല വരവ്
വൈകുന്നേരം 3 മണി മുതൽ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇളനീർക്കുല വരവുകൾ, തണ്ടാൻ്റെ അരങ്ങോല വരവ്, കൊല്ലത്ത് അരയൻ്റെ വെള്ളിക്കുട വരവ്, കൊല്ലൻ്റെ തിരുവായുധം വരവും മറ്റ് അവകാശ വരവുകളും ക്ഷേത്രാങ്കണത്തിലെത്തിച്ചേരുന്നു.
വൈകീട്ട്: കാഴ്‌ചശീവേലി
മേളപ്രമാണം : ശ്രീ. ശുകപുരം ദിലീപ്
രാത്രി 7 മണി : വയലിൻ സോളോ
രാത്രി 11 മണിക്കുശേഷം
പുറത്തെഴുന്നെള്ളിപ്പ്
സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം ഗജവീരന്മാരുടെ അകമ്പടിയോടെ പ്രഗത്ഭരും വാദ്യകുലപതികളുമായ ഇരിങ്ങാപ്പുറം ബാബു, ശുകപുരം ദിലീപ്, കടമേരി ഉണ്ണികൃഷ്ണൻ മാരാർ, കാഞ്ഞിലശ്ശേരി വിനോദ് മാരാർ, കാഞ്ഞിലശ്ശേരി പത്മനാഭൻ, റിജിൽ കാഞ്ഞിലശ്ശേരി, പോരൂർ കൃഷ്‌ണദാസ്, വെളിയണ്ണൂർ സത്യൻ മാരാർ, സന്തോഷ് കൈലാസ്, മാരായമംഗലം രാജീവ്, മുചുകുന്ന് ശശി മാരാർ, കൊട്ടാരം വിനു, വിപിൻ മാങ്കുറിശ്ശി, മണികണ്ഠൻ മാങ്കുറിശ്ശി, കാഞ്ഞിലശ്ശേരി അരവിന്ദൻ, ശരവണൻ വളയനാട് എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രശസ്‌തരായ 150 ഓളം വാദ്യകലാകാരന്മാർ അണിനിരക്കുന്ന രണ്ട് പന്തിമേളത്തോടെ പുറത്തെഴുന്നള്ളിച്ച് ക്ഷേത്രപ്രദക്ഷിണം കഴിഞ്ഞ് പുലർച്ചെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വാളകം കൂടുന്നു.
ഒന്നാം പന്തിമേള പ്രമാണം ഇരിങ്ങാപ്പുറം ബാബു
രണ്ടാം പന്തിമേള പ്രമാണം ശുകപുരം ദിലീപ്
കരിമരുന്ന് പ്രയോഗം
ഉത്സവാരംഭദിവസം മുതൽ വലിയവിളക്ക് വരെ പിഷാരികാവ് ഭജനസമിതിയുടെ ലളിതാസഹസ്രനാമ പാരായണംവലിയ വിളക്ക് ഉച്ചപൂജക്കുശേഷം ക്ഷേത്രകലകളായ ചാക്യാർകൂത്ത്, സോപാനസംഗീതം, തായമ്പക, കേളിക്കൈ, കൊമ്പ്പറ്റ്, കുഴൽപറ്റ്, പാഠകം പറയൽ രാവിലെയും വൈകുന്നേരവും രാത്രിയും കാഴ്ചശീവേലിയും ഉണ്ടായിരിക്കുന്നതാണ്.
05-04-2025 മുതൽ 12-04-2025 വരെ മുട്ടറുക്കൽ വഴിപാട് നടത്തുന്നതല്ല.
കൊടിയിറക്കം 2025 ഏപ്രിൽ 13ന് കാലത്ത്