ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യുവാവ് പൊലീസ് സ്റ്റേഷനിൽ

ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. ഇത്തരമൊരു ആവശ്യവുമായി മലപ്പുറം താനൂർ പൊലീസ് സ്റ്റേഷനിലേക്കാണ് യുവാവ് എത്തിയത്. യുവാവിനെ താനൂർ പൊലീസ് ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ നൽകുമെന്ന് ബോധവത്ക്കരണത്തിനിടെ താനൂർ ഡിവൈഎസ്പി പറഞ്ഞിരുന്നു. ലഹരി തന്നെ നശിപ്പിച്ചെന്നും ലഹരി ഉപയോഗം തുടങ്ങാൻ എളുപ്പമാണെന്നും നിർത്താൻ കഴിയില്ലെന്നും യുവാവ് പൊലീസ് ഉദ്യോ​ഗസ്ഥരോട് വെളിപ്പെടുത്തി. 

ലഹരി ഉപയോ​ഗം മൂലമുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് വലിയ രീതിയിലുള്ള ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഈ പ്രദേശത്തും ബോധവത്കരണ പരിപാടികൾ നടത്തിയിരുന്നു. ഇതിന്റെ ഭാ​ഗമായിട്ടാണ് യുവാവ്  പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്.

Leave a Reply

Your email address will not be published.

Previous Story

യാത്രക്കാരിൽ നിന്ന് ഓൺലൈൻ പണമിടപാട് സ്വീകരിക്കാൻ തയ്യാറെടുത്ത് കെ.എസ്.ആർ.ടി.സി.

Next Story

വിരമിച്ച ഹൈക്കോടതി ജഡ്ജിയില്‍ നിന്നും ഓണ്‍ലൈനായി 90 ലക്ഷം തട്ടിയെടുത്ത കേസില്‍ കോഴിക്കോട് വടകര സ്വദേശികൾ പിടിയിൽ

Latest from Main News

എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന് അറിയപ്പെടും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന്

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) പ്രീമിയം തുക വർധിപ്പിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന ധനകാര്യ വകുപ്പ്  ഉത്തരവിറക്കി.

ക്രിസ്മസ് അവധിക്കാലത്ത്  ബെംഗളൂരുവിൽ നിന്ന് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവെ

ക്രിസ്മസ് അവധിക്കാലത്ത് ബെംഗളൂരുവിൽ നിന്നുള്ള മലയാളി യാത്രക്കാരുടെ ദുരിതം പരിഗണിച്ച്  കണ്ണൂരിലേക്കും കൊല്ലത്തേക്കും സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു.  ബംഗളുരുവിൽ നിന്ന് നാളെ

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്ക്യൂട്ടറുടെയും ശുപാർശകൾ