അരിക്കുളം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന മുദ്രാവാക്യവുമായി അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുരുടിമുക്കിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി, ബ്ളോക്ക് കമ്മറ്റി ഭാരവാഹികളായ കെ.അഷറഫ് മാസ്റ്റർ, ശ്രീധരൻ കണ്ണമ്പത്ത്, മണ്ഡലം ഭാരവാഹികളായ ശശി പുളിയത്തിങ്കൽ, ടി.ടി. ശങ്കരൻനായർ, രാജൻ യു , അനിൽകുമാർ അരിക്കുളം, എൻ.പി. ബാബു, കോയക്കുട്ടി, കെ. ശ്രീകുമാർ, കെ. കലന്തൻ, അശോകൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
