വഖഫ് ഭേദഗതി ബില്ല് പാസാക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് കോൺഗ്രസ്

വഖഫ് ഭേദഗതി ഭേദഗതി ബില്ല് പാസാക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശാണ് എക്സ് പോസ്റ്റിലൂടെ ഈ കാര്യം വ്യക്തമാക്കിയത്. “ഇന്ത്യൻ ഭരണഘടനയിൽ അടങ്ങിയിരിക്കുന്ന തത്വങ്ങൾ, വ്യവസ്ഥകൾ, സമ്പ്രദായങ്ങൾ എന്നിവയ്‌ക്കെതിരായ മോദി സർക്കാരിൻ്റെ എല്ലാ ആക്രമണങ്ങളെയും ഞങ്ങൾ ആത്മവിശ്വാസത്തോടെ ചെറുത്തുനിൽക്കും”, ജയറാം രമേശ് പറഞ്ഞു.

‘2019 ലെ സിഎഎയെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതിയിലാണ്. 2005 ലെ ആര്‍ടിഐ നിയമത്തിലെ 2019 ലെ ഭേദഗതികള്‍ക്കെതിരായ ഹര്‍ജി സുപ്രീം കോടതിയില്‍ കേള്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ (2024) ഭേദഗതികളുടെ സാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജി സുപ്രീം കോടതിയിലാണ്. 1991 ലെ ആരാധനാലയ നിയമത്തിന്റെ അക്ഷരവും ആത്മാവും ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ഹര്‍ജിയുമുണ്ട്,’ അദ്ദേഹം ചൂണ്ടിക്കാട്ടി.

13 മണിക്കൂറിലധികം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ഇന്നലെയാണ് രാജ്യസഭ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. പ്രതിപക്ഷത്തിന്റെ ശക്തമായ വിയോജിപ്പോടെയാണ് ബില്‍ പാസായത്. രാജ്യസഭയില്‍ വഖഫ് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ശക്തമായ എതിര്‍പ്പുകളാണ് ഉയര്‍ന്നത്. ബില്ലിനെ മുസ്ലീം വിരുദ്ധം എന്നും ഭരണഘടനാ വിരുദ്ധം എന്നുമാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published.

Previous Story

ആകാശവാണിയും വികസന വാര്‍ത്തകളും; ചരിത്രത്താളുകളിലൂടെ – എം.സി വസിഷ്ഠ്

Next Story

പിഷാരികാവ് വലിയ വിളക്ക് ദിവസം മന്ദമംഗലം വസൂരിമാല വരവ് കാണാന്‍ ആയിരങ്ങളെത്തും

Latest from Main News

ഡെങ്കിപ്പനി പ്രതിരോധം: കൂട്ടായ പ്രവര്‍ത്തനം വേണം -ഡിഎംഒ

ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നും പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. ഡെങ്കിപ്പനി

നിര്‍മാണത്തിനിടെ കിണറിടിഞ്ഞ് ഒരാള്‍ മരിച്ചു

വടകര താലൂക്കിലെ അഴിയൂരില്‍ കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പെരിങ്ങത്തൂര്‍ കാരിയാട് മുക്കാളിക്കര കുളത്തുവയല്‍ വീട്ടില്‍ പരേതനായ സ്വാമിക്കുട്ടിയുടെ മകന്‍

ഓയിൽ കണ്ടെയിനറുകൾ കടലിൽ വീണു; തീരദേശവാസികൾ ജാഗ്രത പാലിക്കണം

കൊച്ചിയില്‍ നിന്ന് 38 മൈല്‍ വടക്കായി കപ്പലില്‍ നിന്ന് ഓയില്‍ കണ്ടെയ്‌നറുകള്‍ കടലിൽ പതിച്ച സാഹചര്യത്തിൽ തീരദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്

ഡോ .രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ്: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പുവച്ചു

പഠനമികവുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ