സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ അന്തരിച്ചു

കോഴിക്കോട് സാമൂതിരി കെ .സി ഉണ്ണിയനുജൻ രാജ (100) അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു . വ്യാഴാഴ്ച വൈകിട്ട് 5 .15 ആയിരുന്നു അന്ത്യം. ആശുപത്രിയിൽ ഉള്ള ഭൗതിക ശരീരം വെള്ളിയാഴ്ച എട്ടുമണി മുതൽ 11 മണി വരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും തുടർന്ന് ജന്മഗൃഹമായ കോട്ടക്കൽ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോകും. കോവിലകം ശ്മശാനത്തിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് സംസ്കാരകർമ്മങ്ങൾ നടക്കും .

Leave a Reply

Your email address will not be published.