പിഷാരികാവിൽ ഇന്ന് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നയിക്കുന്ന ‘കല്പാന്തകാലത്തോളം’ സംഗീത നിശ

 
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നയിക്കുന്ന സംഗീത നിശ അരങ്ങേറും. ‘കല്പാന്തകാലത്തോളം’ എന്ന ഈ സംഗീത നിശയിൽ വിൽസ്വരാജ്, ഷാജു മംഗലൻ, റീന മുരളി എന്നിവരും മറ്റു പ്രശസ്ത കലാപ്രതിഭകളും ഉണ്ടാവും. രാത്രി 7.30നാണ് സംഗീത പരിപാടി. രാത്രി 8 മണിക്ക് അത്താലൂർ ശിവൻ്റെ തായമ്പകയും ഉണ്ടാവും.

Leave a Reply

Your email address will not be published.