എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് പദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പാക്കുമെങ്കിലും ആരെയും തോല്‍പ്പിക്കില്ല. മിനിമം മാര്‍ക്കില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. എഴുത്തുപരീക്ഷയില്‍ ഓരോ വിഷയത്തിനും മിനിമം 30 ശതമാനം മാര്‍ക്ക് നേടണമെന്നാണു വ്യവസ്ഥ. എന്നിട്ടും നിലവാരത്തിലേക്ക് എത്തിയില്ലെങ്കില്‍ ഒമ്പതിലേക്കു കയറ്റം നല്‍കിയശേഷം വീണ്ടും പ്രത്യേക പരിശീലനം നല്‍കാനാണ് നിര്‍ദേശം. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി എട്ടാം ക്ലാസിലെ കുട്ടികളുടെ വാര്‍ഷികപരീക്ഷയുടെ മൂല്യനിര്‍ണയം നാലാം തീയതി വെള്ളിയാഴ്ച പൂര്‍ത്തിയാക്കണം.
