ഏപ്രിൽ 20 മുതൽ 26 വരെ പഴയ പഞ്ചായത്താപ്പീസ് പരിസരത്ത് വെച്ച് നടക്കുന്ന നൊച്ചാട് ഫെസ്റ്റിൻ്റെ ലോഗോ പ്രശ്സത നാടക സംവിധായകൻ രാജീവൻ മമ്മിളി പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയർപേഴ്സണുമായ പി.എൻ ശാരദ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരനായ അഭിലാഷ് തിരുവോത്തിൻ്റെ നേതൃത്വത്തിൽ വിദഗ്ദ്ധരടങ്ങുന്ന ജൂറി തെരഞ്ഞെടുത്ത ലോഗോ തയ്യാറാക്കിയത് കായണ്ണ സ്വദേശിയും ചിത്രകലാ അദ്ധ്യാപകനുമായ ലിതേഷ് കരുണാകനാണ്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്. പി.എം കുഞ്ഞികണ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സി ബാബുരാജ്, ദിനേശൻ എം.കെ, എസ്.കെ അസ്സയിനാർ, വത്സൻ എടക്കോടൻ, സജീവൻ കൊയിലോത്ത്, കെ.പി ആലിക്കുട്ടി മാസ്റ്റർ, വി.എം അഷറഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ വി.എം മനോജ് സ്വാഗതവം, പബ്ലിസ്റ്റി കമ്മറ്റി ചെയർമാൻ സുമേഷ് തിരുവോത്ത് നന്ദിയും പറഞ്ഞു.