നാണുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നാടൊന്നാകെ ഒരേ മനസായ് ഒറ്റക്കെട്ടായി രംഗത്ത്

കുറ്റ്യാടി : ഗുരുതരമായ കരൾ രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന കായക്കൊടി പഞ്ചായത്തിലെ കരണ്ടോട് എടക്കുടി നാണുവിനെ (51) ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നാടൊന്നാകെ ഒരേ മനസായ് ഒറ്റക്കെട്ടായി രംഗത്ത്. നാടിൻ്റെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറ സാനിധ്യമായ ഇദ്ദേഹത്തിൻ്റെ അടിയന്തിര ശസ്ത്രക്രിയക്കും അനുബന്ധ ചെലവുകൾക്കുമായി 50 ലക്ഷം രൂപ വേണ്ടി വരും. കുറ്റ്യാടിയിൽ ഓട്ടോ ഓടിച്ചാണ് ഭാര്യയും വിവാഹ പ്രായമെത്തിയ മകളും മകനും ഉൾപ്പെടുന്ന തൻ്റെ കുടുംബം ഇദ്ദേഹം പുലർത്തിയിരുന്നത്. ഇപ്പോൾ വരുമാനം നിലച്ച് ആകെ പ്രതിസന്ധിയിലായ കുടുംബത്തിന് ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.

ഈ അവസ്ഥ മനസ്സിലാക്കി നാട്ടുകാരും, ജനപ്രതിനിധികളും, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും ഉൾപ്പെടുന്ന സുമനസുകളുടെ കൂട്ടായ്മ എടക്കുടി നാണു ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. കായക്കൊടി പഞ്ചായത്ത് പ്രസിഡൻ്റ് ഒ.പി. ഷിജിൽ ചെയർമാനും, വൈസ് പ്രസിഡൻ്റ് സജിഷ എടക്കുടി വർക്കിംഗ് ചെയർപേഴ്സണും, പൊതു പ്രവർത്തകൻ എം.കെ. ശശി ജനറൽ കൺവീനറും, പഞ്ചായത്ത് അംഗം അബ്ദുൾ ലത്തീഫ് ഖജാൻജിയുമായ കമ്മിറ്റി കുറ്റ്യാടി പഞ്ചാബ് നാഷണൽ ബേങ്കിൽ എക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

A/c No: 4308000100182289
IFSC Code: PUNB0430800
Google Pay No : 8590566076

Leave a Reply

Your email address will not be published.

Previous Story

ദാഹവും വെള്ളം കുടിയും – തയ്യാറാക്കിയത് ഗോപാലൻ വൈദ്യർ

Next Story

പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest from Local News

സമൂഹത്തെ നശിപ്പിക്കുന്ന മാരക ലഹരി വിപത്തിനെതിരെ എ.ഐ.വൈ.എഫ് നേതൃത്വത്തിൽ പേരാമ്പ്രയിൽ നൈറ്റ് മാർച്ച്

പേരാമ്പ്ര: സമൂഹത്തെ നശിപ്പിക്കുന്ന മാരക ലഹരി വിപത്തിനെതിരെ എ.ഐ.വൈ.എഫ് നേതൃത്വത്തിൽ പേരാമ്പ്രയിൽ നൈറ്റ് മാർച്ച് നടത്തി. ജില്ലാ പഞ്ചായത്ത് വൈ:പ്രസിഡണ്ട് അഡ്വ:

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ്

പന്തലായനി ബ്ലോക്ക് തല പഠനോത്സവം സ്വാഗത സംഘം രൂപീകരിച്ചു

കൊയിലാണ്ടി: ഏപ്രിൽ 27 ന് നടക്കുന്ന പന്തലായനി ബ്ലോക്ക് തല പഠനോത്സവത്തിന് സംഘാടക സമിതി രൂപികരിച്ചു. ചേമഞ്ചേരി പഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്സ്

കൊല്ലം പിഷാരികാവ് കളിയാട്ട മഹോത്സവം ഭക്തജനത്തിരക്കേറുന്നു

കൊയിലാണ്ടി:കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഭക്തജനത്തിരക്കേറുന്നു. കളിയാട്ട മഹോത്സവത്തിന്റെ നാലാം ദിവസമായ ബുധനാഴ്ച വലിയ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. രാവിലെ

ലൈഫ് ഈസ് ബ്യൂട്ടിഫുൾ : ഞാനും എൻ്റെ കുടുബവും ലഹരിമുക്തം പദ്ധതിയുമായി കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ്

സംസ്ഥാന നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിന്റെ ഭാഗമായി കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ്