മേപ്പയ്യൂർ:പുറക്കാമല ഖനന വിരുദ്ധ സമരം കാണാൻ പോയ എസ്എസ്എൽസി വിദ്യാർഥിക്കുനേരെ പോലീസിന്റെ പ്രതികാരനടപടി. 15 കാരനെ പത്തോളം പോലീസുകാർ ചേർന്ന് ഷർട്ടിൽ തൂക്കിയെടുത്ത് വലിച്ചിഴച്ച് പോലീസ് വാനിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചത് ഏറെ വിമർശനത്തിനും ഒച്ചപ്പാടിനും ഇടയാക്കിയിരുന്നു. പോലീസ് അതിക്രമത്തിനെതിരെ ബാലവകാശ കമ്മീഷൻ ഉൾപ്പെടെ പരാതി നൽകിയ പശ്ചാത്തലത്തിലാണ്; അന്ന് വെറുതെ വിട്ട പതിനഞ്ചുകാരനെ പോലീസ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. പോലീസിന്റെ പ്രതികാര നടപടിക്കെതിരെ മുസ്ലിം ലീഗ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി. എം എം അഷ്റഫ്, കെ എം എ അസീസ് , ടി എം അബ്ദുല്ല, കീപോട്ട് അമ്മദ്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ഐടി അബ്ദുസ്സലാം, ടി കെ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
Latest from Local News
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്് പ്രഖ്യാപിച്ചു. ജൂൺ 19ന് തെരഞ്ഞെടുപ്പ് നടക്കും. ജൂൺ 23 നാണ് വോട്ടെണ്ണൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിലമ്പൂർ അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ്
നൊച്ചാട് വില്ലേജിലെ കല്പ്പത്തൂര്, രാമല്ലൂര് പ്രദേശങ്ങളിലെ വിവിധ സര്വ്വേ നമ്പറുകളില് ഉള്പ്പെട്ട 18.88 ഏക്കര് ഭൂമി നിലവില് കൈവശംവെച്ചു വരുന്നവര്ക്ക് പതിച്ചു
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 25 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ.
താമരശ്ശേരി ചുരം ഏഴാം വളവിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സം. പോലിസും ഫയർ ഫോഴ്സു സ്ഥലത്തേക്ക് തിരിച്ചു .ഒൻപതാം
പരേതനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് അബൂബക്കർ ബാഫഖി (75) അന്തരിച്ചു. ഭാര്യ : ശരീഫ നഫീസബീവി (കാരക്കാട്)