പന്തലായനി ബ്ലോക്ക് തല പഠനോത്സവം സ്വാഗത സംഘം രൂപീകരിച്ചു

കൊയിലാണ്ടി: ഏപ്രിൽ 27 ന് നടക്കുന്ന പന്തലായനി ബ്ലോക്ക് തല പഠനോത്സവത്തിന് സംഘാടക സമിതി രൂപികരിച്ചു. ചേമഞ്ചേരി പഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് പി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. പന്തലായനി ബി പി സി മധുസൂദനൻ എം സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രെയിനർ വികാസ് കെ എസ് പദ്ധതി വിശദീകരണം നടത്തി. ജനപ്രതിനിധികൾ, അധ്യാപക സംഘടന പ്രതിനിധികൾ, പ്രധാനാധ്യാപകർ, വിവിധ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന സർക്കാരിൻ്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ഗുണപരമായ പുരോഗതി പൊതുസമൂഹത്തെ അറിയിക്കുക, പൊതു വിദ്യാഭ്യാസ മേഖലയുടെ പ്രസക്തിയും ശക്തിയും ബോധ്യപ്പെടുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടുകൂടി എല്ലാവർഷവും സ്കൂളുകളിൽ നടത്തിവരുന്ന മികവു പരിപാടികളാണ് പഠനോത്സവങ്ങൾ. പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന ലക്ഷ്യങ്ങൾ ഓരോ കുട്ടിയും എത്രത്തോളം ആർജിച്ചു എന്ന് തിരിച്ചറിയാൻ രക്ഷാകർത്താക്കൾക്കും സമൂഹത്തിനും അവസരം ലഭിക്കുന്നതിനായി വിദ്യാലയത്തിലെ മികവുകൾ വിലയിരുത്തപ്പെടുന്ന വേദികളാണ് പഠനോത്സവങ്ങൾ.

പന്തലായനി ബി. ആർ. സി പരിധിയിൽ 78 സ്‌കൂളുകളിലും പഠനോത്സവം വളരെ മികച്ച രീതിയിൽ തന്നെ നടത്തിയിട്ടുണ്ട്. 5 പഞ്ചായത്തുകളിലായി പഞ്ചായത്ത് തലം, മുനിസിപ്പൽ തലം ആകർഷകമാക്കിയിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോടെ പഠനോത്സവം ബ്ലോക്ക് തലത്തിൽ വളരെ വിപുലമായി നടത്തുന്നതിനു മുന്നോടിയായാണ് സ്വാഗത സംഘം രൂപീകരിച്ചത്.

ഏപ്രിൽ 27ന് കാപ്പാട് ബീച്ചിൽ വെച്ച് നടക്കുന്ന പഠനോത്സവത്തിൽ ഷാഫി പറമ്പിൽ എം പി, കാനത്തിൽ ജമീല എം എൽ എ , ഷീജ ശശി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സുധ കിഴക്കേപ്പാട്ട് മുനിസിപ്പാലിറ്റി ചെയർപെഴ്സൺ, മഞ്ജു എം കെ കൊയിലാണ്ടി എ ഇ ഒ എന്നിവർ രക്ഷാധികാരികളായുള്ള സ്വാഗത സംഘം വിദ്യാർത്ഥികളുടെ മികവുകൾ അവതരിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

കുട്ടികളുടെ ഡിജിറ്റൽ ലഹരി; നേർവഴി കാട്ടാൻ ഡി – ഡാഡ് പദ്ധതിയുമായി കേരള പോലീസ്

Next Story

സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 07 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 07 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  07-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  07-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കുന്നു

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കും. യോഗ്യത: മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍

സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

ഗുജറാത്ത് വഡോദരയിലെ ചെക്ക്‌മേറ്റ് സര്‍വിസസ് എന്ന സ്ഥാപനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് വിമുക്തഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 9909030159, 9327982654 നമ്പറില്‍

മേപ്പയൂരിൽ കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൃഷി ചെയ്ത രക്തശാലി നെല്ലിൻ്റെ വിളവെടുപ്പ് ഉത്സവം നടത്തി

മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഉദ്യോഗസ്ഥരായ കൃഷി ഓഫീസർ ഡോ.ആർ.എ അപർണ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ എൻ.കെ ഹരികുമാർ, കൃഷി അസിസ്റ്റൻ്റ് എസ്.