അത്യാധുനിക സജ്ജീകരണവുമായി പുതിയ ഡിസിസി ഓഫിസ് 12ന് ഉദ്ഘാടനം ചെയ്യും - The New Page | Latest News | Kerala News| Kerala Politics

അത്യാധുനിക സജ്ജീകരണവുമായി പുതിയ ഡിസിസി ഓഫിസ് 12ന് ഉദ്ഘാടനം ചെയ്യും

കെ.കരുണാകരന്‍ മന്ദിരം സാധാരണക്കാരുടെ അഭയകേന്ദ്രമാവും: അഡ്വ. പ്രവീണ്‍ കുമാര്‍

കോഴിക്കോട്: അത്യാധനിക സജ്ജീകരണങ്ങളോടെ നാലു നിലകളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ‘ലീഡര്‍ കെ കരുണാകരന്‍ മന്ദിരം’ സാധാരണക്കാരുടെ അഭയകേന്ദ്രവും മതേതര വിശ്വാസികളുടെ അത്താണിയുമാകുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍. ലീഡര്‍ കെ. കരുണാകരന്‍ മന്ദിരം കോണ്‍ഗ്രസിന്റെ മാത്രം ഓഫീസ് ആയിരിക്കില്ല, മറിച്ച് പ്രയാസവും ബുദ്ധിമുട്ടും അനുഭവിക്കുന്ന എല്ലാവരുടെയും അഭയകേന്ദ്രം ആയിരിക്കും. പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഓരോ വ്യക്തിയുടെയും മുമ്പില്‍ ഈ ഓഫീസ് തുറന്നിട്ടിരിക്കും. ഈ മന്ദിരം മലബാറിലെ മതേതരത്വ സംരക്ഷണത്തിന്റെ സിരാകേന്ദ്രം കൂടിയായിരിക്കുമെന്നും പ്രവീണ്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഏപ്രില്‍ 12ന് ശനിയാഴ്ച രാവിലെ 11നാണ് വയനാട് റോഡില്‍ പുതിയ കോണ്‍ഗ്രസ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം.

ഡിസിസി ഓഫീസിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിന്റെ ക്രെഡിറ്റ് ജില്ലയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമാണ്. 24,000 ചതുരശ്ര അടിയില്‍ ആധുനിക സൗകര്യങ്ങളോടെ സംഘടനാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയാണ് ഓഫീസ് നവീകരിച്ചിരിക്കുന്നത്. 27 മാസക്കാലം കൊണ്ടാണ് നവീകരണം പൂര്‍ത്തിയാക്കിയത്.

12ന് രാവിലെ 11 മണിക്ക് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി നവീകരിച്ച ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി ഉമ്മന്‍ചാണ്ടി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും. ഗാന്ധി പ്രതിമ അനാച്ഛാദനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ജവഹര്‍ലാല്‍ നെഹ്‌റു പ്രതിമ അനാച്ഛാദനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയും നിര്‍വഹിക്കും. ഡോ. കെ.ജി അടിയോടി റിസര്‍ച്ച് സെന്റര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി മുഖ്യപ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥി ആയിരിക്കും. കെ. കരുണാകരന്റെ പ്രതിമ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയുടെ പ്രതിമ മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും അനാച്ഛാദനം ചെയ്യും. ജയ്ഹിന്ദ് സ്‌ക്വയര്‍ മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനും എ. സുജനപാല്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് റീഡിങ് റൂം യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും വി.പി കുഞ്ഞിരാമക്കുറുപ്പ് സ്‌ക്വയര്‍ പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപിയും എം. കമലം സ്‌ക്വയര്‍ എ.കെ രാഘവന്‍ എംപിയും ഉദ്ഘാടനം ചെയ്യും.

എഐസിസി സെക്രട്ടറിമാരായ മന്‍സൂര്‍ അലി ഖാന്‍, പി.സി വിഷ്ണുനാഥ് എംഎല്‍എ, റോജി എം. ജോണ്‍ എംഎല്‍എ, പി.വി മോഹനന്‍, വിശ്വനാഥ പെരുമാള്‍ എന്നിവര്‍ പ്രത്യേക അഭിസംബോധന നിര്‍വഹിക്കും. ആര്യാടന്‍ മുഹമ്മദ് സ്‌ക്വയര്‍ എ.പി അനില്‍ കുമാര്‍ എംഎല്‍എയും എന്‍.പി മൊയ്തീന്‍ സ്‌ക്വയര്‍ അഡ്വ. ടി. സിദ്ദിഖ് എംഎല്‍എയും അഡ്വ. പി. ശങ്കരന്‍ മിനി ഓഡറ്റോറിയം ഷാഫി പറമ്പില്‍ എംപിയും സിറിയക് ജോണ്‍ സ്‌ക്വയര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും ഉദ്ഘാടനം ചെയ്യും. കെപിസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി എം. ലിജു ആശംസാ പ്രസംഗം നടത്തും. എം.ടി പത്മ സ്‌ക്വയര്‍ അഡ്വ. കെ. ജയന്തും യു. രാജീവന്‍ സ്‌ക്വയര്‍ അഡ്വ. പി.എം നിയാസും കെ. സാദിരിക്കോയ സ്‌ക്വയര്‍ എന്‍. സുബ്രഹ്മണ്യനും ഇ.പി അച്ചുക്കുട്ടിനായര്‍ സ്‌ക്വയര്‍ കെ.സി അബുവും ഉദ്ഘാടനം ചെയ്യും. കെപിസിസി ജനറല്‍ സെക്രട്ടറി കെ.എ തുളസി, ഡിസിസി പ്രസിഡന്റുമാരായ എന്‍.ഡി അപ്പച്ചന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, വി.എസ് ജോയ്, ചാണ്ടി ഉമ്മന്‍, കെ. ബാലനാരായണന്‍, രമ്യ ഹരിദാസ്, കെ.എം അഭിജിത്ത്, വിദ്യാ ബാലകൃഷ്ണന്‍, യു.വി ദിനേശ് മണി, മാജൂഷ് മാത്യു, പി. അശോകന്‍ സംസാരിക്കും. ഉച്ചയ്ക്ക് രണ്ടരയോടെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും സാന്നിധ്യത്തില്‍ പുതിയ ഉമ്മന്‍ചാണ്ടി ഓഡിറ്റോറിയത്തില്‍ ഡിസിസി ജനറല്‍ ബോഡി യോഗം ചേരും. ഇതോടനുബന്ധിച്ച് ഒരുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് ബീച്ചില്‍ അരങ്ങേറുന്ന ത്രിവര്‍ണോത്സവത്തില്‍ പുസ്തകോത്സവം, ഫുഡ്‌ഫെസ്റ്റ്, മാധ്യമ സെമിനാര്‍, കോഴിക്കോടന്‍ കിസ, സംസ്‌കാരിക സദസ്സ്, നാടകങ്ങള്‍, ഗാന്ധി പ്രഭാഷണം, കലാ സാംസ്‌കാരിക സമ്മേളനം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. ഏപ്രില്‍ ആറിന് ഡിസിസി ജനറല്‍ ബോഡിയില്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം നിയാസ്, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി അബു, രാഷ്ട്രീയകാര്യ സമിതി അംഗം എന്‍.സുബ്രഹ്മണ്യന്‍, ഡിസിസി ഭാരവാഹികളായ പി.എം അബ്ദുറഹ്മാന്‍, അഡ്വ.എം.രാജന്‍, ചോലക്കല്‍ രാജേന്ദ്രന്‍, നിജേഷ് അരവിന്ദ്, ഹബീബ്, സുല്‍ഫിക്കര്‍അലി തുടങ്ങിയവര്‍ സംബന്ധിച്ചു.

ബീച്ചില്‍ ത്രിവര്‍ണോത്സവത്തിന് കനിമൊഴിയും ലിംബാളയും

കോഴിക്കോട്: ഡിസിസിയുടെ പുതിയ ഓഫീസ് കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് ഏപ്രില്‍ ആറു മുതല്‍ ഒമ്പത് വരെ കോഴിക്കോട് ബീച്ചില്‍ ത്രിവര്‍ണോത്സവം സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി പുസ്തകോത്സവം, ഫുഡ്‌ഫെസ്റ്റ്, മാധ്യമ സെമിനാര്‍, കോഴിക്കോടന്‍ കിസ, സംസ്‌കാരിക സദസ്സ്, നാടകങ്ങള്‍, ഗാന്ധി പ്രഭാഷണം, കലാ സാംസ്‌കാരിക സമ്മേളനം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.

ആറിന് ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് വൈക്കം മുഹമ്മദ് ബഷീര്‍ നഗറില്‍ ത്രിവര്‍ണോത്സവത്തിന്റെ ഉദ്ഘാടനം തെലങ്കാന പഞ്ചായത്ത്‌രാജ് മന്ത്രി അനസൂയ സീതക്ക നിര്‍വഹിക്കും. ടി. സിദ്ദിഖ് എംഎല്‍എ, ജോയ് മാത്യു, യു.കെ കുമാരന്‍ എന്നിവര്‍ പങ്കെടുക്കും. എം.ടി വാസുദേവന്‍ നായര്‍ നഗറില്‍ വൈകിട്ട് അഞ്ചിന് പുസ്തകോത്സവം പ്രശസ്ത മറാത്ത സാഹിത്യകാരന്‍ ശരണ്‍കുമാര്‍ ലിംബാളെ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ നാരായണന്‍, ഡോ. ആര്‍സു, പ്രതാപന്‍ തായാട്ട് തുടങ്ങിയവര്‍ പങ്കെടുക്കും. 5.30ന് എ.വി കുട്ടിമാളു അമ്മ നഗറില്‍ വനിതാ സംഗമം ഡിഎംകെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും എഴുത്തുകാരിയുമായ കനിമൊഴി എംപി ഉദ്ഘാടനം ചെയ്യും. ഷാനിമോള്‍ ഉസ്മാന്‍, ജെബി മേത്തര്‍ എംപി, സുധാ മേനോന്‍, പത്മശ്രീ മീനാക്ഷി അമ്മ, സൗമ്യ റെഡ്ഡി തുടങ്ങിയവര്‍ പങ്കെടുക്കും. രാത്രി കരിന്തണ്ടന്‍സിന്റെ ഗാനമേളയും അരങ്ങേറും.

ഏപ്രില്‍ ഏഴിന് വൈകിട്ട് നാലിന് നടക്കുന്ന മാധ്യമ സെമിനാറില്‍ ബെന്നി ബെഹ്‌നാന്‍ എംപി, ഡോ. സെബാസ്റ്റ്യന്‍ പോള്‍, അഡ്വ.എ.ജയശങ്കര്‍, ഒ.അബ്ദുറഹ്മാന്‍, പ്രമോദ് രാമന്‍, അനില്‍ രാധാകൃഷ്ണന്‍, എം.പി സൂര്യദാസ്, വീക്ഷണം എംഡി ജയ്‌സണ്‍ ജോസഫ്, ഷാജഹാന്‍ കാളിയത്ത്, എ.സജീവന്‍, കമാല്‍ വരദൂര്‍, ദീപക്ക് ധര്‍മ്മടം, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും. 6.30ന് കേരളം എങ്ങോട്ട് സംവാദത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.എം ഷാജി, വി.പി സജീന്ദ്രന്‍, ഡോ.ഫസല്‍ ഗഫൂര്‍, പി.സുരേന്ദ്രന്‍, ഡോ.എസ്.എസ് ലാല്‍, പി.കെ അരവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. രാത്രി 7.30ന് മാങ്കോസ്റ്റിന്‍ ക്ലബ്ബ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ അരങ്ങേറും. ഏപ്രില്‍ 8ന് വൈകിട്ട് അഞ്ചിന് ഓര്‍മ്മയിലെ കോഴിക്കോട് എന്ന പേരില്‍ കോഴിക്കോടന്‍ കിസ സംഘടിപ്പിക്കും. ഡോ. എം.കെ മുനീര്‍ എംഎല്‍എ, യു.കെ കുമാരന്‍, പി.വി ചന്ദ്രന്‍, എന്‍.പി ഹാഫിസ് മുഹമ്മദ്, ഗ്രോ വാസു, കാനേഷ് പൂനൂര്‍, ഡോ.കെ.മൊയ്തു, അഡ്വ. ആനന്ദ കനകം, അനീസ് ബഷീര്‍, കെ.ബാബുരാജ്, അഡ്വ. എം.ഷഹിര്‍സിംഗ് തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് നടക്കുന്ന കലാ സാംസ്‌കാരിക സംഗമത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സലിംകുമാര്‍, ജഗദീഷ്, സി.ആര്‍ മഹേഷ് എംഎല്‍എ, കല്‍പ്പറ്റ നാരായണന്‍, കെ.ഇ.എന്‍ കുഞ്ഞമ്മദ്, വി.എം വിനു, ആര്യാടന്‍ ഷൗക്കത്ത്, വി.ടി മുരളി തുടങ്ങിയവര്‍ ഒത്തുചേരും. 7.30ന് വൈക്കം വീരഗാഥ നാടകം അരങ്ങേറും.

ഏപ്രില്‍ ഒമ്പതിന് വൈകീട്ട് നാലിന് ബീച്ചില്‍ നടക്കുന്ന ഗാന്ധി പ്രഭാഷണത്തില്‍ കല്‍പ്പറ്റ നാരായണന്‍, അനില്‍ ചേലേമ്പ്ര, വിജയരാഘവന്‍ ചേലിയ, വി.സി കബീര്‍ എന്നിവര്‍ പങ്കെടുക്കും. അഞ്ചിന് പുസ്തക ചര്‍ച്ചയില്‍ സുഭാഷ് ചന്ദ്രന്റെ ജ്ഞാനസ്‌നാനത്തെ അധികരിച്ച് കെ.വി മോഹന്‍കുമാര്‍, പഴകുളം മധു, പി.ഹരീന്ദ്രനാഥ്, ആര്‍.എസ് പണിക്കര്‍, സുഭാഷ് ചന്ദ്രന്‍ പങ്കെടുക്കും. 7.30ന് ഗായകന്‍ സുനില്‍കുമാര്‍ നയിക്കുന്ന ഗാനസന്ധ്യ നൊസ്റ്റാള്‍ജിയ അരങ്ങേറും.
ഏപ്രില്‍ 10ന് ആറുമണിക്ക് ബീച്ച് ഗ്രൗണ്ടില്‍ റഗ്ബി പ്രദര്‍ശന മത്സരവും 6.30ന് സെവന്‍സ് ഫുട്ബാള്‍ മത്സരവും നടക്കും. ഏഴിന് കലാസന്ധ്യയും അരങ്ങേറും. എട്ട് മണിക്ക് നോ ഡ്രഗ്‌സ് നോ ക്രൈം എന്ന പ്രമേയത്തില്‍ യുവജന വിദ്യാര്‍ഥി സംഗമത്തില്‍ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, കെ.എസ് ശബരീനാഥ്, രമ്യ ഹരിദാസ്, പി.കെ ഫിറോസ്, അബിന്‍ വര്‍ക്കി, അലോഷ്യസ് സേവ്യര്‍, അച്ചു ഉമ്മന്‍, സോയ ജോസഫ് പങ്കെടുക്കും. 9.30ന് സെലിബ്രിറ്റി ടീം പ്രദര്‍ശന മത്സരം ബീച്ച് ഗ്രൗണ്ടില്‍ അരങ്ങേറും. എംപിമാരും എംഎല്‍എമാരും നേതാക്കളും ഉള്‍പ്പെട്ട ടീമുകള്‍ മാറ്റുരയ്ക്കും.

Leave a Reply

Your email address will not be published.

Previous Story

ലൈഫ് ഈസ് ബ്യൂട്ടിഫുൾ : ഞാനും എൻ്റെ കുടുബവും ലഹരിമുക്തം പദ്ധതിയുമായി കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ്

Next Story

കൊല്ലം പിഷാരികാവ് കളിയാട്ട മഹോത്സവം ഭക്തജനത്തിരക്കേറുന്നു

Latest from Main News

വ്യാജ ഷോപ്പിങ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്

പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിങ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത

ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോള്‍ അനുവദിച്ചു

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ  ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോള്‍ അനുവദിച്ചു.

കെ സ്മാർട്ട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്ഫോമിലൂടെ നൽകുന്ന കെ സ്മാർട്ട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ

എം.ജി. ശ്രീകുമാർ മാലിന്യമുക്ത നവകേരളം അംബാസിഡറായേക്കും

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാൻ ഗായകൻ എം.ജി. ശ്രീകുമാർ സന്നദ്ധത അറിയിച്ചെന്ന് തദ്ദേശ വകുപ്പു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സംസ്ഥാന

സ്‌കൂള്‍ തുറക്കും മുമ്പ് അടുത്ത അധ്യയന വര്‍ഷത്തിനായി യൂണിഫോം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ തുറക്കും മുമ്പ് അടുത്ത അധ്യയന വര്‍ഷത്തിനായി യൂണിഫോം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇതിനായി ഒന്നുമുതല്‍