സംസ്ഥാന നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിന്റെ ഭാഗമായി കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം കോഴിക്കോട് ജില്ല ആസാദ് സേനയുടെയും കായണ്ണ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന
ലഹരി മുക്തഭവനം പദ്ധതിയുടെ ലോഗോ പ്രകാശനം കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശശി നിർവഹിച്ചു. പേരാമ്പ്ര പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി ജംഷീദ് മുഖ്യാതിഥിയായി.
സംസ്ഥാന എൻ എസ് എസ് ഓഫീസർ ഡോ. ആർ എൻ അൻസറിൻ്റെ നിർദ്ദേശപ്രകാരം ആയിരം കേന്ദ്രങ്ങളിൽ മയക്കുമരുന്നിനെതിരെയും യുവജനങ്ങൾക്കിടയിലെ അക്രമവാസനക്കെതിരെയും വിദ്യാർത്ഥികളിലൂടെ പൊതുസമൂഹത്തെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ജന ജാഗ്രതാ ബോധവൽക്കരണത്തിൻ്റെ ഭാഗമായാണ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിന്റെ ഭാഗമായി ഡോർ ടൂ ഡോർ ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്. വീടുകളിലും, സ്ഥാപനങ്ങളിലും വാഹനങ്ങളിലും ഞാനും എൻ്റെ കുടുംബവും ലഹരിമുക്തം എന്ന സ്റ്റിക്കർ പതിപ്പിപ്പിച്ചായിരുന്നു എൻ എസ് എസ് വിദ്യാർത്ഥികളുടെ ക്യാമ്പയിൻ നടത്തിയത്.
പ്രിൻസിപ്പാൾ ടി.ജെ പുഷ്പവല്ലി അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിടി ഷീബ ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി കെ ഷിജു,
ബിജി സുനിൽകുമാർ, കെ സി ഗാന, സി കെ സുലൈഖ, എൻ എസ് എസ് ആസാദ് സേന ജില്ലാ കോർഡിനേറ്റർ ലിജോ ജോസഫ്, ആസാദ് സേന സംസ്ഥാന പരിശീലകരായ കെ ഷാജി, ഡോ. സംഗീത കൈമൾ ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. എം എം സുബീഷ് വളണ്ടിയർ ലീഡർമാരായ ശ്രീനന്ദ ശ്രിയ എസ് ജിത്ത്, ആകാശ്, പാർവണ ദേവിക, അമൽജിത്ത് ഹരിദേവ് എന്നിവർ സംസാരിച്ചു.