കെ.എസ്.എസ്.പി.എ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്ര സബ്ബ് ട്രഷറിക്കു മുമ്പിൽ ധർണ്ണ നടത്തി. പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, ശംബള പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക ,മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, 7 ഗഡുക്ഷാമാശ്വാസം അനുവദിക്കുക, പങ്കാളിത്ത പെൻഷൻകാർക്ക് മിനിമം പെൻഷൻ ഉറപ്പു വരുത്തുക, ആശ വർക്കർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ്ണ.
കെ.എസ്.എസ്.പി.എ വനിതാ ഫോറം സംസ്ഥാന പ്രസിഡൻ്റ് എം.വാസന്തി ഉദ്ഘാടനം ചെയ്തു. ഇ.കെ.ബാലൻ അധ്യക്ത വഹിച്ചു. കെ.മധു കൃഷ്ണൻ, മഹിമ രാഘവൻ നായർ, ഇടത്തിൽ ശിവൻ, വി.പി.ഇബ്രാഹിം, വി. കണാരൻ, വി.കെ.രമേശൻ, ബാബു ചാത്തോത്ത്, സി.കെ.രാഘവൻ, പി.സുഷമ, വി.പി.പ്രസാദ്, യു.കെ.അശോകൻ, പി.മൂസ്സ കുട്ടി എന്നിവർ പ്രസംഗിച്ചു. കെ.എസ്.എസ്.പി.എ പ്രവർത്തകർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.