പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

/

പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപം ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം. കോഴിക്കോട് നിന്നും കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോകുകകയായിരുന്ന സേഫ്റ്റി ബസ് ആണ് മുളിയങ്ങൽ ചെക്യലത്ത് റസാക്കിന്റെ മകൻ ഷാദിൽ സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിൽ ഇടിച്ചത്.

പേരാമ്പ്ര ഡിഗ്നിറ്റി കോളജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ് ഷാദിൽ. പരീക്ഷ എഴുതി വീട്ടിലേക്കു പോകും വഴിയാണ് അപകടം ഉണ്ടായത്. ഇടിച്ച ശേഷം ബസ് ബൈക്കിനെ 10 മീറ്ററോളം വലിച്ചിഴച്ച ശേഷം ആണ് നിന്നത്.

Leave a Reply

Your email address will not be published.