കുട്ടികളുടെ ഡിജിറ്റൽ ലഹരി; നേർവഴി കാട്ടാൻ ഡി – ഡാഡ് പദ്ധതിയുമായി കേരള പോലീസ്

കേരള പൊലീസിൻ്റെ ഡി-ഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍ നിന്ന് പെലീസ് രക്ഷപ്പെടുത്തിയത് ഒന്നും രണ്ടും കുട്ടികളെയല്ല, 775 പേരെയാണ്. കേരള പൊലീസിൻ്റെ സോഷ്യല്‍ പൊലീസിങ് വിഭാഗത്തിൻ്റെ നേതൃത്വത്തില്‍ 2023 ജനുവരിയില്‍ കുട്ടികളിലെ മൊബൈല്‍, ഇൻ്റർനെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ് (ഡിജിറ്റല്‍-ഡിഅഡിക്ഷന്‍). സംസ്ഥാനത്താകെ ഈ പദ്ധതിയിലേക്ക് ബന്ധപ്പെട്ടത് 1739 പേര്‍. ഇതില്‍ 775 കുട്ടികള്‍ക്ക് പൂര്‍ണമായും ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നല്‍കാന്‍ കഴിഞ്ഞു. ബാക്കി കുട്ടികളുടെ കൗണ്‍സിലിങ്ങും മറ്റും നടന്ന് വരുന്നു.
ദേശീയ തലത്തില്തന്നെ ആദ്യമായാണ് ഇത്തരത്തില് ഒരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്. കൗണ്സിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികള്ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്. കുട്ടികളുടെ സ്വാഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള് നിരീക്ഷിച്ച് ഡിജിറ്റല് അടിമത്തം കണ്ടെത്താം. അമിത ദേഷ്യം, അക്രമാസക്തരാകല്, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാല് ബുദ്ധിമുട്ടുന്ന കുട്ടികള്ക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്. 14 മുതല് 17 വരെ പ്രായക്കാരാണ് ഇതില് അകപ്പെടുന്നതില് കൂടുതല് പേരും. ആണ്കുട്ടികളാണ് കൂടുതല്. ആണ്കുട്ടികള് വിനാശകരമായ ഗെയിമുകള്ക്കാണ് അടിമപ്പെടുന്നത്. അക്രമാസക്തരായി മാതാപിതാക്കളെയും സുഹൃത്തുക്കളെയും ഉപദ്രവിക്കുന്ന ഘട്ടങ്ങളിലേക്കുവരെ കുട്ടികള് എത്തുന്നു. പെണ്കുട്ടികള് സോഷ്യല് മീഡിയയിലാണ് അടിമപ്പെടുന്നത്.
മനശാസ്ത്ര വിദഗ്ധര് തയ്യാറാക്കിയ ഇന്റര്നെറ്റ് അഡിക്ഷന് ടെസ്റ്റ് വഴിയാണ് ഡിജിറ്റല് അടിമത്തത്തിന്റെ തോത് കണ്ടെത്തുക. തുടര്ന്ന് കുട്ടികളെ ഇതില്നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്സലിങ്, മാര്ഗനിര്ദ്ദേശങ്ങള് എന്നിവ നല്കും. ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതിയില് രക്ഷിതാക്കള്, അധ്യാപകര്, ഈ മേഖലയിലെ വിവിധ സംഘടനകള്, ഏജന്സികള് എന്നിവര്ക്ക് ‘ഡിഡാഡ്’ അവബോധവും നല്കുന്നുണ്ട്. 9497900200 എന്ന നമ്പറിലൂടെ ഡിഡാഡില് ബന്ധപ്പെടാവുന്നതാണ്. കുട്ടികളുടെ വിവരങ്ങള് രഹസ്യമായി സൂക്ഷിക്കും

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Next Story

പന്തലായനി ബ്ലോക്ക് തല പഠനോത്സവം സ്വാഗത സംഘം രൂപീകരിച്ചു

Latest from Main News

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ചർച്ച നടത്തും; വിദ്യാർത്ഥി കൺസഷൻ ടിക്കറ്റിന് ആപ്പ് വരുന്നു: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും

സംസ്ഥാനത്തെ മെമു ട്രെയിൻ യാത്രക്കാര്‍ ദീര്‍ഘകാലമായി ഉന്നയിച്ചിരുന്ന പ്രശ്നത്തിന് പരിഹാരമായി കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. കൊടിക്കുന്നിൽ സുരേഷ്