ചേമഞ്ചേരി: വെള്ളാന്തോട്ട് നാരായണൻ (83) അന്തരിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലും ശാസ്ത്ര- സാങ്കേതിക വിഷയങ്ങളിലും ഒരുപോലെ തത്പരനായിരുന്നു. ഹിമാലയത്തിലേക്കും ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്കും പലതവണ യാത്ര ചെയ്ത അദ്ദേഹം നല്ല ഒരു വായനക്കാരനുമായിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന പരിസ്ഥിതി സംഘടനയായ സ്പെക്ക്, ചാരിറ്റി സ്ഥാപനങ്ങളായ മാനസ്, അഭയം ചേമഞ്ചേരി എന്നിവയുടെ തുടക്കകാല പ്രവർത്തകനും ഒരു വർഷക്കാലം തിരുവങ്ങൂർ ഹൈസ്കൂൾ അദ്ധ്യാപകനുമായിരുന്നു.
അവിവാഹിതനാണ്. സഹോദരങ്ങൾ ശങ്കരൻനായർ, രാജൻ മാസ്റ്റർ (റിട്ട. അദ്ധ്യാപകൻ, കൊളക്കാട് യു പി സ്കൂൾ) , ഇന്ദിര (മുംബൈ). പരേതരായ വെള്ളാന്തോട്ട് കുഞ്ഞിരാമൻ നായരുടേയും പൊയിലിൽ മാധവി അമ്മയുടേയും മകനാണ്.
Latest from Local News
കാപ്പാട് : വികാസ് നഗറിലെ ഞേറങ്ങാട്ട് കോരപ്പൻ (84) അന്തരിച്ചു. ഭാര്യ: ചന്ദ്രിക’ മക്കൾ: രജി, രതി മരുമക്കൾ : ഉപേന്ദ്രൻ
സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു.
ട്രെയിനുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ റെയിൽവേ ഗേറ്റ് ഇടയ്ക്കിടെ അടയ്ക്കുന്നതിനാൽ ദേശീയപാതയിൽ നിരന്തരം ഉണ്ടാവുന്ന ഗതാഗത തടസ്സം പരിഹരിക്കാൻ നാഷണൽ ഹൈവേയോട്
ജനശ്രീ സുസ്ഥിര വികസന മിഷൻ 20-ാം വാർഷികത്തോടനുബന്ധിച്ച് ഫിബ്ര. 02 ന് കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന വാർഷിക സമ്മേളനം വിജയിപ്പിക്കുവാൻ







