പെൻഷൻകാരുടേയും ജീവനക്കാരുടേയും സാധാരണ ജനങ്ങളുടേയും ആനുകൂല്യങ്ങളും അവകാശങ്ങളും സർക്കാർ കവർന്നെടുക്കുകയാണെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഒഎം. രാജൻ അഭിപ്രായപ്പെട്ടു. അവകാശനിഷേധത്തിനെതിരെ കൊയിലാണ്ടി ട്രഷറിക്കു മുന്നിൽ കെ.എസ്.എസ്.പി.എ നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയാരുന്നു അദ്ദേഹം. കൊയിലാണ്ടി നിയോജക മണ്ഡലം സെക്രട്ടറി ബാബുരാജ് പി സ്വാഗതം പറഞ്ഞ സമരത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് വത്സരാജ് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് എൻ. മുരളീധരൻ തൊറോത്ത് മുഖ്യപ്രഭാഷണം നടത്തി. ടി.കെ കൃഷ്ണൻ, രാജീവൻ മഠത്തിൽ, ബാലൻ ഒതയോത്ത്, ശിവദാസൻ വാഴയിൽ, പ്രേമകുമാരി എസ്.കെ, പ്രേമൻ നന്മന, ആർ.നാരായണൻ മാസ്റ്റർ, സോമൻ വായനാരി, രവീന്ദ്രൻ മണമൽ എന്നിവർ സംസാരിച്ചു.
Latest from Local News
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കോഴിക്കോട് ജില്ല 33-ാം വാർഷിക സമ്മേളനം 2025 ഏപ്രിൽ 8,9 തീയ്യതികളിൽ കൊയിലാണ്ടിയിൽ നടക്കും.
പിഷാരികാവ് വലിയ വിളക്ക് ദിവസം മന്ദമംഗലം വസൂരിമാല വരവ് കാണാന് ആയിരങ്ങളെത്തും. കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന്റെ മുഖ്യ ആകര്ഷണമാണ്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില് ചെറിയ വിളക്കുത്സവം ഭക്തിസാന്ദ്രമായി. രാവിലെ കാഴ്ചശീവേലിയ്ക്ക് ശേഷം അനുഷ്ഠാനപരമായ വണ്ണാന്റെ അവകാശ വരവും കോമത്ത് പോക്ക്
കൊയിലാണ്ടി: പെരുവട്ടൂർ കൊങ്ങിണിപ്പുറത്ത് മീത്തൽ നാരായണൻ (53) അന്തരിച്ചു. ഭാര്യ: ഷൈനി. പരേതരായ ചെക്കോട്ടിയുടേയും കുട്ടൂലിയുടെയും മകനാണ്. സഹോദരൻ: കൃഷ്ണൻ
പിഷാരികാവിലെ ചെറിയ വിളക്ക് ദിവസത്തെ പ്രധാന ചടങ്ങായ കോമത്ത് പോക്ക് ഭക്തിനിർഭരമായി. ചെറിയവിളക്ക് ദിവസം ക്ഷേത്രത്തിലെ പ്രധാന കോമരമാണ് കോമത്ത് പോക്ക്