ചേളന്നൂർ: കണ്ണിപ്പൊയിൽ പൈക്കാട്ട് കോട്ട ശ്രീ പരദേവതാ ക്ഷേത്ര ഉൽസവത്തിന് നാളെ തുടക്കമാവും. ക്ഷേത്രം തന്ത്രി കുറ്റ്യാട്ട് ഇല്ലത്ത് ത്രിവിക്രമൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ വ്യാഴാഴ്ച 5 മണിക്ക് വിശേഷാൽ ഗണപതി ഹോമത്തോടെയാണ് തുടക്കമാവുക. തുടർന്ന് രാവിലെ 9 മണിക്ക് ഇരട്ടപ്പനച്ചി പരദേവതാക്ഷേത്രം, കോട്ടുകുളങ്ങര വനശാസ്ത ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നരംഭിക്കുന്ന കലവറ നിറക്കൽ ചടങ്ങുകൾ നടക്കും. തുടർന്ന് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കാർമ്മികത്യത്തിൽ സമൂഹസർവൈശ്വര്യ പൂജ, പ്രഭാഷണം പ്രസാദഊട്ട് വിവിധ കലാപരിപാടികളും നടക്കും. വെള്ളിയാഴ്ച്ച ഉഷപൂജ ഉമേഷ് വെണ്ണക്കോടിൻ്റെ പ്രഭാഷണം പ്രസാദ ഊട്ട് അയ്യപ്പന് കൂത്ത്, മുല്ലക്കൽ പാട്ടിന് എഴുന്നള്ളിപ്പ് കളം പുജ, തേങ്ങയേറ് മുതലായവ നടക്കും. സമാപന ദിവസമായ ഏപ്രിൽ 5 ശനിയാഴ്ച വിശേഷാൽ പൂജ, ഉച്ചപ്പാട്ട്, പ്രസാദ ഊട്ട് വൈകുന്നേരം 5 മണിക്ക് കൊയോളി മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നുള്ള ആഘോഷ വരവ്, തായമ്പക, കളം മായ്ക്കൽ, രാത്രി 10.30 ന് മുങ്ങോട്ട് ഇല്ലം പ്രവീൺ നമ്പുതിരിയുടെ പന്തീരായിരം തേങ്ങയേറോടെ ഉത്സവം സമാപിക്കും.
ക്ഷേത്ര ഉത്സവത്തിന് ക്ഷേത്രം മേൽശാന്തി ചേക്രക്കക്കൽ ഇല്ലത്ത് മുരളീധരൻ നമ്പുതിരി, പ്രസിഡൻ്റ് ശ്രീവത്സൻ, കൺവീനർ ബാബു കൈപ്പുററത്ത്, ചെയർമാൻ കെ.കെ.ദിനേശൻ, ട്രഷറർ ശോഭീന്ദ്രൻ കോടിയലത്ത്, മാതൃസമിതി ഭാരവാഹികളായ ഹേമലതകെ.കെ, ഗിൻഷ എസ്.എൻ, അമിത വലിയ വീട്ടിൽ എന്നിവർ നേത്യത്വം നൽകും.