സ്വത്ത് തർക്കം : മകനും ഭാര്യയും ചേര്‍ന്ന് അമ്മയെ കുക്കറുകൊണ്ട് അടിച്ചു

ബാലുശ്ശേരിയില്‍ മകന്റെയും ഭാര്യയുടെയും മര്‍ദനമേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്. ബാലുശ്ശേരി കണ്ണാടിപ്പൊയിലിലാണു സംഭവം. നടുക്കണ്ടി സ്വദേശി രതിക്കാണു പരിക്കേറ്റത്. രതിയെ മകന്‍ രബിനും മരുമകള്‍ ഐശ്വര്യയും എന്നിവര്‍ ചേര്‍ന്നു കുക്കറിന്റെ മൂടി കൊണ്ട് അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. രതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭര്‍ത്താവ് ഭാസ്‌കരനും മര്‍ദിച്ചതായി രതിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ബാലുശേരി പൊലീസ് എഫ്‌ഐര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. രതിക്ക് മര്‍ദനത്തില്‍ ശരീരാമസകലം പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സ്വത്ത് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് രതിയെ മകനും മരുമകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്.

Leave a Reply

Your email address will not be published.

Previous Story

മരുതേരി മാടത്തുംചാൽകാവ് പരദേവത ക്ഷേത്രോത്സവത്തിന് കൊടിയേറി

Next Story

സി.പി.ഐ കൊയിലാണ്ടി മണ്ഡലം സമ്മേളനം മെയ് 10, 11 തിയ്യതികളിൽ; സ്വാഗതസംഘം രൂപീകരിച്ചു

Latest from Main News

അത്യാധുനിക സജ്ജീകരണവുമായി പുതിയ ഡിസിസി ഓഫിസ് 12ന് ഉദ്ഘാടനം ചെയ്യും

കെ.കരുണാകരന്‍ മന്ദിരം സാധാരണക്കാരുടെ അഭയകേന്ദ്രമാവും: അഡ്വ. പ്രവീണ്‍ കുമാര്‍ കോഴിക്കോട്: അത്യാധനിക സജ്ജീകരണങ്ങളോടെ നാലു നിലകളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലാ കോണ്‍ഗ്രസ്

എൻപ്രൗഡ് പദ്ധതിക്ക് ഉള്ളിയേരിയിൽ തുടക്കം ; സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്ന രണ്ടാമത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമായി ഉള്ളിയേരി

ഉപയോഗശൂന്യമായ മരുന്നുകളുടെ ശാസ്ത്രീയമായ നിർമാർജ്ജനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ ആരംഭിച്ച എൻപ്രൗഡ് (ന്യൂ പ്രോഗ്രാം ഫോർ ദി റിമൂവൽ ഓഫ് അൺ

ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്,

പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ഗൂഡല്ലൂരില്‍ എത്തിയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു

പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ എത്തിയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി ആയഞ്ചേരി സ്വദേശി സാബിര്‍ ആണ്

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 03.04.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 03.04.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 👉സർജറിവിഭാഗം ഡോ രാംലാൽ 👉ഓർത്തോവിഭാഗം ഡോ.കെ.രാജു 👉മെഡിസിൻ