നാദാപുരം വളയത്തെ ഭർതൃ​ഗൃഹത്തിൽ നിന്നും ഇറങ്ങിപ്പോയ അമ്മയെയും രണ്ട് മക്കളെയും കണ്ടെത്തി

കോഴിക്കോട് : നാദാപുരം വളയത്തെ ഭർതൃ​ഗൃഹത്തിൽ നിന്നും ഇറങ്ങിപ്പോയ അമ്മയെയും രണ്ട് മക്കളെയും കണ്ടെത്തി. ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിലാണ് ആഷിദയെയും മക്കളെയും ഡൽഹിയിൽ നിന്നും കണ്ടെത്തിയത്. അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പൊലീസും ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു.

മൂന്ന് പേരും ഡൽഹിയിൽ എത്തിയതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഡൽഹി നിസാമുദീൻ റെയിൽവേ സ്റ്റേഷന് സമീപത്തെ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. യുവതി സഞ്ചരിച്ച സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയിലും പൊലീസ് കണ്ടെത്തി. 

യുവതി ട്രെയിന്‍ ടിക്കറ്റ് എടുത്തുവെന്ന കണ്ടെത്തലിന് പിന്നാലെ ഇതര സംസ്ഥങ്ങളിലേക്ക് കൂടി പൊലീസ് അന്വേഷണം വ്യാപിച്ചിരുന്നു. ഈ മാസം 28 നായിരുന്നു അമ്മയെയും മക്കളെയും കാണാതാവുന്നത്. കുടുംബവഴക്കിനെത്തുടർന്നാണ് ഇവർ വീട്ടിൽ നിന്നും  ഇറങ്ങുന്നത് യശ്വന്ത്പൂരിൽ വെച്ച് എടിഎമ്മിൽ നിന്നും ഇവർ പണം പിൻവലിച്ചിരുന്നു. പിന്നീട് ഡൽഹിയിലേക്ക് ട്രെയിനിലേക്ക് സഞ്ചരിച്ചെന്നായിരുന്നു പൊലീസിന് ലഭ്യമായ വിവരം. ബംഗളൂരുവില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ യുവതിയും മക്കളും നടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്. ഈ വിവരത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളും  ഭര്‍ത്താവും ഡല്‍ഹിയില്‍ എത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published.

Previous Story

അത്തോളി കൊടശ്ശേരി തൃക്കയിക്കൽ കല്യാണി അന്തരിച്ചു

Next Story

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ പിടിഎയുടെ ആഭിമുഖ്യത്തിൽ അവധിക്കാല കായിക പരിശീലനം നടത്തുന്നു

Latest from Local News

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് പഹൽഗാമിൽ നിഷ്ഠൂരമായി വധിക്കപ്പെട്ട നിരപരാധികൾക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് പഹൽ ഗാമിൽ നിഷ്ഠൂരമായി വധിക്കപ്പെട്ട നിരപരാധികളുടെ ആത്മാവിന് നിത്യശാന്തി നേർന്നു. മനുഷ്യ മനസ്സുകളിൽ

സാനകത്ത് മറിയം റിയാസ് മനസ്സിൽ (കണ്ടോത്ത്‌) അന്തരിച്ചു

സാനകത്ത് മറിയം റിയാസ് മനസ്സിൽ (കണ്ടോത്ത്‌) 85 അന്തരിച്ചു.  ഭർത്താവ് പരേതനായ മൊയ്തീൻകുട്ടി, മക്കൾ അബൂബക്കർ, മുഹമ്മദലി, അബ്ദുൽ കരീം, റസാക്ക്,

മേപ്പയ്യൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു

മേപ്പയ്യൂർ : വിളയാട്ടുർ കണ്ടഞ്ചിറ പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു. പയ്യോളിയിലെ സീനത്ത് മൻസിൽ ഇർഫാൻ്റെ ഉടമസ്ഥതയിലുള്ള DL 3C

കൊയിലാണ്ടി കണയങ്കോട് കുഴിത്തളത്തിൽ (വിയ്യൂർകണ്ടി) ഇമ്പിച്ചി ആയിശ അന്തരിച്ചു

കൊയിലാണ്ടി : കണയങ്കോട് കുഴിത്തളത്തിൽ (വിയ്യൂർകണ്ടി) ഇമ്പിച്ചി ആയിശ (75) അന്തരിച്ചു. ഭർത്താവ് :പരേതനായ അബ്ദുള്ള കുട്ടി മക്കൾ :അബ്ബാസ്, ഹംസ,