കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് സ്വകാര്യ പ്രൊഫഷണൽ ഏജൻസിയെ ഏൽപ്പിക്കുന്നു

കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് കൂടുതൽ കാര്യക്ഷമമാക്കാനായി സ്വകാര്യ പ്രൊഫഷണൽ ഏജൻസിയെ ഏൽപ്പിക്കുന്നു. ഇതിനായി ടെൻഡറും ക്ഷണിച്ചു കഴിഞ്ഞു. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമടക്കം കൗണ്ടറുകൾ പ്രവർത്തിപ്പിക്കാൻ  സാധിക്കുന്നവരെയാണ് പദ്ധതി ഏൽപ്പിക്കാൻ ഉദ്ദേശിക്കുന്നത്. നിലവിലുള്ള കൗണ്ടറുകളുടെ സ്ഥലപരിമിതികളും ജീവനക്കാരുടെ കുറവും സ്വകാര്യഏജൻസി വഴി പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

പോരായ്മകൾ ഏറെയുണ്ടായിട്ടും കെഎസ്ആർടിസി ലോജിസ്റ്റിക്സ് വിഭാഗത്തിന്‍റെ വാർഷിക വരുമാനത്തിൽ കഴിഞ്ഞ വർഷം നാൽപ്പത് ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു. ഇതു കണക്കിലെടുത്താണ് കൊറിയൻ സേവനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്.

2023ൽ ആരംഭിച്ച കെഎസ്ആർടിസി കൊറിയർ സർവീസ് ഒരു വർഷം കൊണ്ടു തന്നെ മൂന്നേമുക്കാൽ കോടിയോളം രൂപ ഇതിലൂടെ വരുമാനം ഉണ്ടാക്കി. കേരളത്തിനകത്തും കൂടാതെ കോയമ്പത്തൂർ, നാഗർകോവിൽ എന്നിവിടങ്ങളിലുമായി 46 കൊറിയർ കൗണ്ടറുകളാണ് നിലവിൽ കെഎസ്ആർടിസിക്കുള്ളത്. പുതിയ ഏജൻസിയെ ഏൽപ്പിക്കുന്നതോടെ സോഫ്റ്റ്വെയർ അടക്കമുള്ള കാര്യങ്ങളിൽ മാറ്റം വരുത്തും. ഇതോടെ രജിസ്ട്രേഷനും ക്ലിയറൻസും ഡെലിവറിയുമെല്ലാം കൂടുതൽ വേഗത്തിലാക്കാൻ സാധിക്കുമെന്നും കണക്കാക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

പെൻഷൻകാരുടേയും ജീവനക്കാരുടേയും സാധാരണ ജനങ്ങളുടേയും ആനുകൂല്യങ്ങളും അവകാശങ്ങളും സർക്കാർ കവർന്നെടുക്കുന്നു; കെ.എസ്.എസ്.പി.എ

Next Story

അരിക്കുളം മാവട്ട് എം.ജി. നായർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Latest from Main News

കോഴിക്കോട് കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി അന്തരിച്ചു

കോഴിക്കോട് : കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി (80) അന്തരിച്ചു. പോലീസ് വകുപ്പില്‍ അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റന്റായിരുന്നു. ഭർത്താവ്:

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 02.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 02.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു

2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് സെപ്റ്റംബർ 30 വരെ രജിസ്റ്റർ

ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പല പദ്ധതികളും ഒമ്പത് വർഷം കൊണ്ട് സർക്കാർ നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയത് 50 വർഷം