കൊയിലാണ്ടി :കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിൽ കമ്പ്യൂട്ടർ ഒ പി സംവിധാനവും നവീകരിച്ച ഫാർമസിയും നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.സത്യൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സി.പ്രജില, വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്തുകണ്ടി, ആശുപത്രി വികസന സമിതി അംഗങ്ങളായ വത്സരാജ് കേളോത്ത്, ചന്ദ്രശേഖരൻ, വിജയഭാരതി,രാജേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി. പ്രതിഭ, മെഡിക്കൽ ഓഫീസർ ഡോ. സിബി രവീന്ദ്രൻ, ഫാർമസിസ്റ്റ് അനിൽകുമാർ മറ്റ് ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.
കമ്പ്യൂട്ടർവത്കൃത ഒ.പി. സംവിധാനം നിലവിൽ വരുന്നതോടെ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവർക്ക് ഒരു യുനീക് അഹിംസ് ഐ.ഡി. ലഭിക്കുന്നതും ആ ഐ.ഡി. ഉപയോഗിച്ച് മറ്റേത് സർക്കാർ ഹോമിയോ ആശുപത്രിയിൽ ചികിത്സ തേടുമ്പോഴും മുൻകാല രോഗവിവരങ്ങൾ ഓൺലൈൻ ആയി ലഭിക്കുന്നതുമാണെന്ന് ആശുപത്രി സൂപ്രണ്ടും മെഡിക്കൽ ഓഫീസറും അറിയിച്ചു.