കണ്ണൂരിൽ ബസും ലോറിയും കൂട്ടിയിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കണ്ണൂർ മട്ടന്നൂർ ഉളിയിൽ പാലത്തിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 11 പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.കണ്ണൂരിൽ നിന്നും കർണാടക വിരാജ്പേട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ഇരിട്ടി ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോവുകയാണ് ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ബസ്സിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഫയർഫോഴ്സും സ്ഥലത്തെത്തി.

Leave a Reply

Your email address will not be published.