അത്തോളി ജി.എം.യു.പി സ്കൂൾ വേളൂരിൽ ആറാം തരം വിദ്യാർത്ഥിനി വൈഗാലക്ഷ്മിയ്ക്ക് ദേശീയ ശാസ്ത്ര സാങ്കേതിക മന്ത്രാലയം നൽകി വരുന്ന ഇൻസ്പയർ അവാർഡ് ലഭിച്ചു. നൂതന ശാസ്ത്ര സാങ്കേതികവിദ്യ ആശയങ്ങൾ പങ്കുവെക്കുന്ന കുട്ടികൾക്ക് ലഭിയ്ക്കുന്നതാണ് ഇൻസ്പയർ അവാർഡ്. കാഴ്ച പരിമിതർക്ക് ഏറെ സഹായകരമാകുന്ന നൂതന ഉപകരണം എന്ന ആശയത്തിനാണ് വൈഗാ ലക്ഷ്മിയ്ക്ക് അവാർഡ് ലഭിച്ചത്. പതിനായിരം രൂപയാണ് അവാർഡ് തുക.
ശാസ്ത്ര പ്രവർത്തനങ്ങളിലും ശാസ്ത്രമേളകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന വൈഗാലക്ഷ്മി ചങ്ങരോത്ത് ജി എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപൻ മണ്ണാർകണ്ടിയുടെയും മീഞ്ചന്ത ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ അധ്യാപിക പ്രീതയുടെയും മകളാണ് വൈഗാലക്ഷ്മി. ഉള്ളിയേരി പഞ്ചായത്തിലെ പുത്തഞ്ചേരിയിലാണ് താമസം.