ഏപ്രില്‍ പത്തോടുകൂടി സംസ്ഥാനത്ത് സമ്പൂര്‍ണ്ണ കെ സ്മാര്‍ട്ട് പദ്ധതി നടപ്പിലാക്കും

ഏപ്രില്‍ പത്തോടുകൂടി സംസ്ഥാനത്ത് സമ്പൂര്‍ണ്ണ കെ സ്മാര്‍ട്ട് പദ്ധതി നടപ്പിലാക്കും. ഇതോടെ നഗരസഭകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പിന്നാലെ ത്രിതല പഞ്ചായത്തുകളിലും ഇനി ഇ-സേവനം ലഭ്യമാകും. ഗ്രാമപഞ്ചായത്തുകളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഐഎല്‍ജിഎംഎസ് സംവിധാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് കെ സ്മാര്‍ട്ട്. പഞ്ചായത്ത് ഓഫീസുകളിലെത്താതെ എല്ലാ സേവനങ്ങളും ഓണ്‍ലൈനിലൂടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുന്ന സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാകും. നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും മാത്രമാണ് ഇപ്പോള്‍ കെ സ്മാര്‍ട്ട് പദ്ധതി ഉള്ളത്. ഏപ്രില്‍ 10 ഓടുകൂടി ത്രിതല പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുന്നതോടെ കേരളം സമ്പൂര്‍ണ്ണമായും കെ സ്മാര്‍ട്ട് ആയി മാറുകയാണ്.

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തിലെയും 14 ജില്ലാ പഞ്ചായത്തിലെയും ജീവനക്കാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി കഴിഞ്ഞു. ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും കെ സ്മാര്‍ട്ട് വഴി സാധിക്കും. കെട്ടിട പെര്‍മിറ്റിന് നിലവില്‍ ഒരുമാസം സമയമെടുക്കുന്നുണ്ട്. എന്നാല്‍ കെ സ്മാര്‍ട്ട് നടപ്പിലാക്കുന്നതോടെ 300 സ്‌ക്വയര്‍ ഫീറ്റിന് താഴെയുള്ള വീടുകളുടെ പെര്‍മിറ്റിന് 15 സെക്കന്‍ഡ് മതിയാകും എന്നതാണ് പ്രത്യേകത. ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ അതാത് ദിവസം തന്നെ ലഭ്യമാകും. ലൈസന്‍സ് പുതുക്കലും വേഗത്തിലാകും. വ്യക്തികള്‍ രണ്ടിടത്താണെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്യാം എന്നതാണ് കെ സ്മാർട്ടിൻ്റെ മറ്റൊരു പ്രത്യേകത.

Leave a Reply

Your email address will not be published.

Previous Story

ഇരവികുളം ദേശീയോദ്യാനം ഇന്നു മുതല്‍ വീണ്ടും തുറക്കും

Next Story

നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു

Latest from Main News

കായിക വിദ്യാഭ്യാസ പുസ്തകങ്ങളുടെ ഡിജിറ്റൽ ഉള്ളടക്കം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ ആരോഗ്യ കായിക വിദ്യാഭ്യാസ പുസ്തകങ്ങൾ എസ്.ഐ.ഇ.ടി. ഡിജിറ്റൽ രൂപത്തിലാക്കിയതിന്റെ പ്രകാശനം എസ്.സി.ഇ.ആർ.ടി. ആസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി

നോര്‍ക്ക റൂട്ട്‌സ് പ്രവാസി ഐഡി കാർഡ് ; ഇന്‍ഷുറന്‍സ് പരിരക്ഷ തുക ഉയര്‍ത്തി

നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ് എന്നിവയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക

അക്ഷയതൃതീയ; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ബുക്കിങ്ങ് 140 കടന്നു

അക്ഷയതൃതീയ ദിവസമായ നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ബുക്കിങ്ങ് 140 കടന്നു. ഇതോടെ ദര്‍ശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും.

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ നാല് വിദ്യാര്‍ഥികളെ പുറത്താക്കി

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ നാല് വിദ്യാര്‍ഥികളെ പുറത്താക്കി. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

വേടന്റെ മാലയിലുള്ളത് പുലിപ്പല്ല് ,കേസെടുത്ത് വനം വകുപ്പ്

കഞ്ചാവുമായി പിടിയിലായ റാപ്പര്‍ വേടന്റെ മാലയിലുള്ളത് പുലിപ്പല്ലാണെന്ന് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ റാപ്പറിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍