പരിസ്ഥിതി സൗഹാർദ്ദ കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു

പരിസ്ഥിതി സൗഹാർദ്ദ കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ കമ്പനിയായ ഹില്ലി അക്വ. ചോളം, കരിമ്പ് എന്നിവ ഉപയോഗിച്ച് കുപ്പി നിർമ്മിക്കാനാണ് പദ്ധതി. പ്ലാസ്റ്റിക് കുപ്പികൾ രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നതിനാലാണ് ബദൽ മാർഗം തേടുന്നത്. കാഴ്ചയിൽ പ്ലാസ്റ്റിക് ബോട്ടിൽ പോലെ തന്നെ തോന്നിക്കുന്നവയാണിവ. ചോളം, കരിമ്പ് എന്നിവയിൽ നിന്ന് പശ (സ്റ്റാർച്ച്) എടുത്തശേഷം ഇതിൽ നിന്ന് പോളിലാസ്റ്രിക് ആസിഡ് (പി.എൽ.എ) ഉത്പാദിപ്പിച്ചാണ് ‘ഹരിതകുപ്പി’കൾ നിർമ്മിക്കുന്നത്.

സംസ്ഥാന ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് (കെ.ഐ.ഐ.ഡി.സി) ഹില്ലി അക്വ കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നത്. വൈകാതെ പ്ളാസ്റ്റിക് ബോട്ടിലുകൾ ഒഴിവാക്കി ഹരിതകുപ്പികളിൽ കുടിവെള്ളം വിപണിയിൽ എത്തിക്കാനാവുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. ഇതിനായി ലൈസൻസ് നേടാനുള്ള നടപടി തുടങ്ങി. ഇതോടെ രാജ്യത്ത് ഹരിത കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ആദ്യത്തെ സർക്കാർ കമ്പനിയായി ഹില്ലി അക്വ മാറും.

കൊച്ചി ആസ്ഥാനമായുള്ള എയ്റ്റ് സ്പെഷ്യലിസ്റ്റ് സർവീസസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഹരിത കുപ്പി നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ എത്തിച്ചു നൽകുന്നത്. ആദ്യം ഒരു ലിറ്ററിന്റെ കുപ്പിയാണ് നിർമ്മിക്കുന്നത്. എത്രകാലം വെള്ളം നിറച്ചുവയ്ക്കാമെന്നത് സംബന്ധിച്ചും ഗുണനിലവാരം പരിശോധിക്കാനുള്ള വിവിധ ടെസ്റ്റുകളും നടത്തുന്നുണ്ട്. അരുവിക്കര, തൊടുപുഴ പ്ളാന്റുകളിലാണ് ഹില്ലി അക്വ കുപ്പിവെള്ളം നിർമിക്കുന്നത്. കത്തിച്ച് ചാരമാക്കാംഹരിത കുപ്പികൾ ആറ് മാസത്തിനുള്ളിൽ ജീർണ്ണിച്ച് മണ്ണിൽ ലയിക്കും. ഇവകത്തിച്ച് ചാരവുമാക്കാം. നിലവിൽ ഹില്ലി അക്വ ഒരു ലിറ്റർ ബോട്ടിലിന് പത്തുരൂപയാണ് വില. ഹരിത കുപ്പിയിൽ വിതരണം ചെയ്യുമ്പോഴും വിലയിൽ മാറ്റം വരുത്തില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.

Leave a Reply

Your email address will not be published.

Previous Story

ഇന്നു മുതൽ  ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

Next Story

പാലൂർ മുതിരക്കാൽ മുക്കിൽ കുനിവയലിൽ ശശി അന്തരിച്ചു

Latest from Main News

കായിക വിദ്യാഭ്യാസ പുസ്തകങ്ങളുടെ ഡിജിറ്റൽ ഉള്ളടക്കം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ ആരോഗ്യ കായിക വിദ്യാഭ്യാസ പുസ്തകങ്ങൾ എസ്.ഐ.ഇ.ടി. ഡിജിറ്റൽ രൂപത്തിലാക്കിയതിന്റെ പ്രകാശനം എസ്.സി.ഇ.ആർ.ടി. ആസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി

നോര്‍ക്ക റൂട്ട്‌സ് പ്രവാസി ഐഡി കാർഡ് ; ഇന്‍ഷുറന്‍സ് പരിരക്ഷ തുക ഉയര്‍ത്തി

നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ് എന്നിവയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക

അക്ഷയതൃതീയ; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ബുക്കിങ്ങ് 140 കടന്നു

അക്ഷയതൃതീയ ദിവസമായ നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ബുക്കിങ്ങ് 140 കടന്നു. ഇതോടെ ദര്‍ശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും.

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ നാല് വിദ്യാര്‍ഥികളെ പുറത്താക്കി

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ നാല് വിദ്യാര്‍ഥികളെ പുറത്താക്കി. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

വേടന്റെ മാലയിലുള്ളത് പുലിപ്പല്ല് ,കേസെടുത്ത് വനം വകുപ്പ്

കഞ്ചാവുമായി പിടിയിലായ റാപ്പര്‍ വേടന്റെ മാലയിലുള്ളത് പുലിപ്പല്ലാണെന്ന് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ റാപ്പറിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍