ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ വാർഷികാഘോഷം ചിത്രകാരൻ ശ്രീനി പാലേരി ഉദ്ഘാടനം ചെയ്തു

ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ വാർഷികാഘോഷം ചിത്രകാരൻ ശ്രീനി പാലേരി ഉദ്ഘാടനം ചെയ്തു. സിനിമാ പിന്നണി ഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. ഭാരതീയ വിദ്യാനികേതൻ കോഴിക്കോട് ജില്ലാ സിക്രട്ടറി കെ.കെ ഗോപിനാഥൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി. മോഹനൻ വി.എം, (സിക്രട്ടറി സേവാഭാരതി കോഴിക്കോട്, സുധ (വാർഡ് മെമ്പർ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്) , സിന്ധു സുരേഷ് (കൗൺസിലർ കൊയിലാണ്ടി നഗരസഭ), അനിൽ അരങ്ങിൽ, ശൈലജ നമ്പിയേരി എന്നിവർ സംസാരിച്ചു. സജിനി ഏഴുകുടിക്കൽ, (ചെയർമാൻ ആഘോഷ കമ്മിറ്റി) ഹരിത പ്രശോഭ് (മാതൃസമിതി), പ്രീതി (ശിശു വാടിക സമിതി), ശ്രുതി ചേച്ചി (കൺവീനർ ആഘോഷ കമ്മറ്റി) എന്നിവർ സന്നിഹിതരായിരുന്നു.

2025 വർഷത്തെ ക്ലാസ് ടോപ്പേഴ്സിന്നും, ബി.വി.എൻ, യു.എസ്.എസ് നേടിയ സജ്ജൻ എസ്.പിക്കും മൊമൻ്റോ നൽകി. കെ.കെ മുരളി സ്വാഗതവും ടി.എം രവീന്ദ്രൻ നന്ദിയും പറഞ്ഞു. സ്ക്കൂൾ സംഗീതസഭ ഒരുക്കിയ ഭജന, യോഗ ഡാൻസ്, ഗുരുജി ആർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ കരാട്ടെ പ്രദർശനം എന്നിവക്കു പുറമെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.