ഇന്നു മുതൽ ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പരിമിതമായ എണ്ണം ഇ-പാസുകൾ മാത്രമേ നൽകുകയുള്ളൂ. ഊട്ടി, കൊടക്കനാൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് https://epass.tnega.org/home എന്ന വിലാസത്തിൽ അപേക്ഷിക്കാം. പ്രാദേശിക വാഹനങ്ങൾക്ക് പുറമേ, പ്രതിദിനം 4,000 വാഹനങ്ങൾക്ക് മാത്രമേ കൊടൈക്കനാലിലേക്ക് പ്രവേശിക്കാൻ പറ്റുകയുള്ളൂ. വാരാന്ത്യങ്ങളിൽ 6,000 വാഹനങ്ങൾ അനുവദിക്കും.
