ആർ.കെ രവിവർമ്മ പുരസ്കാരം എം.പി അബ്ദുറഹിമാന് ലഭിച്ചു. ഒമ്പതാമത് ആർ.കെ രവിവർമ്മ സംസ്ഥാന സാഹിത്യ പുരസ്കാരത്തിന് എം.പി അബ്ദുറഹിമാൻ രചിച്ച ‘മണ്ണ് തിന്നവരുടെ നാട്’ എന്ന നോവൽ തെരഞ്ഞെടുക്കപ്പെട്ടു. പുരസ്കാരം ഏപ്രിൽ 5 ന് (ശനിയാഴ്ച) 2 മണിയ്ക്ക് പേരാമ്പ്ര റീജനൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നൽകപ്പെടും.
