വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികൾ

വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറച്ചത്. ദില്ലിയിൽ പുതുക്കിയ റീട്ടെയിൽ വിൽപ്പന വില ഇപ്പോൾ 1,762 രൂപയാണ്. ചെന്നൈയിൽ വില 1921.50 ആയി. കൊച്ചിയിൽ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകൾ ലഭിക്കുക. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെ എൽപിജിയെ ആശ്രയിക്കുന്നവര്‍ക്ക് ഈ ക്രമീകരണം കുറച്ച് ആശ്വാസം നൽകും. 

ആഗോള അസംസ്കൃത എണ്ണ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളും മറ്റ് സാമ്പത്തിക ഘടകങ്ങളും കാരണം എല്‍പിജി വിലകൾ പതിവായി പുതുക്കാറുണ്ട്. വാണിജ്യ എൽപിജി നിരക്കുകളിൽ പതിവായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ഗാർഹിക പാചകത്തിന് ഉപയോഗിക്കുന്ന ഗാർഹിക എല്‍പിജി വില മാറ്റമില്ലാതെ തുടരുകയാണ്. 

കഴിഞ്ഞ മാസം, 2025 മാർച്ച് ഒന്നിന് പ്രധാന നഗരങ്ങളിൽ വാണിജ്യ എല്‍പിജി സിലിണ്ടർ വില ആറ് രൂപ വർധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ ഏഴ് രൂപ കുറച്ചതിന് ശേഷമായിരുന്നു ഈ വർധനവ്. ഇപ്പോൾ വീണ്ടും വില കുറഞ്ഞിരിക്കുകയാണ്. വിപണിയിലെ തുടർച്ചയായ ചാഞ്ചാട്ടമാണ് ഇത് പ്രതിഫലിപ്പിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി

Next Story

സി പി എം സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളെ കൊളളയടിക്കുകയാണ് : മുല്ലപ്പള്ളി രാമചന്ദ്രൻ

Latest from Main News

ബാലുശ്ശേരി ജാസ്മിൻ ആർട്സ് ആൻഡ് മ്യൂസിക് അക്കാദമി ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി സന്ധ്യാ തിയേറ്ററിന് സമീപം ജാസ്മിൻ ആർട്സ് ആൻഡ് മ്യൂസിക് അക്കാദമി ബാലുശ്ശേരി ശാഖയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം സരസ ബാലുശ്ശേരി

തോരായി മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടക വാവ് ബലിതര്‍പ്പണം

അത്തോളി :തോരായി മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലിതര്‍പ്പണം ജൂലായ് 24 പുലർച്ചെ നാല് മണി മുതൽ നടക്കും കോഴിക്കോട് ഭുവനേശ്വരി ക്ഷേത്രം

കോഴിക്കോട്ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 23.07.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 23.07.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1.കാർഡിയോളജി ഡോ. ഡോളിമാത്യു 2.സർജറിവിഭാഗം ഡോ. രാജൻകുമാർ 3മെഡിസിൻവിഭാഗം ഡോ. അബ്ദുൽ

രാമായണ പ്രശ്നോത്തരി ഭാഗം – 7

തുളസിദാസ് രാമായണത്തെ അടിസ്ഥാനമാക്കി ‘അവധി’ ഭാഷയിൽ രചിച്ച കൃതി? രാമചരിത മാനസ്   തായ്‌ലൻഡിൽ രാമായണം അറിയപ്പെടുന്നത് ഏത് പേരിലാണ് ?

പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം. റെയിൽപാളത്തിൽ നിന്നും ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി

പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം. റെയിൽപാളത്തിൽ നിന്നും ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മായന്നൂ൪ മേൽപാലത്തിന്