ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ 2025 വർഷത്തെ കാളിയാട്ട മഹോത്സവം മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെയാണ്. ഉത്സവ ദിവസങ്ങളിൽ ഒരുക്കുന്ന പ്രഭാത ഭക്ഷണവും സദ്യയും ദേവസ്വം മുഖേനയാണ് നടത്തുന്നത്. എന്നാൽ പിഷാരികാവിലേക്ക് ഭക്ഷണം നൽകുന്ന ആവശ്യത്തിലേക്ക് എന്ന വ്യാജേന പിഷാരികാവ് ക്ഷേത്രത്തിന്റെ പേര് ഉപയോഗിക്കുന്ന ചില അനധികൃത സമിതികൾ വ്യാജ പണ പിരിവുകൾ നടത്തുന്നതായി ദേവസ്വത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്ക് ദേവസ്വവുമായോ ഉത്സവാഘോഷ പരിപാടികളുമായോ യാതൊരുവിധ ബന്ധവുമില്ലെന്നും ഇവർക്കെതിരെ ഭക്തജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാളിയാട്ട മഹോത്സത്തിലേക്കും അന്നദാനത്തിലേക്കുമുള്ള സംഭാവനകൾ ക്ഷേതത്തിൽ ഒരുക്കിയ കൗണ്ടറുകളിലൂടെ ദേവസ്വം നേരിട്ട് സ്വീകരിക്കുന്നതാണെന്നും ചെയർമാൻ ഇളയിടത്ത് വേണുഗോപാലും എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതല വഹിക്കുന്ന മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ.കെ. പ്രമോദ് കുമാറും അറിയിച്ചു.
Latest from Local News
പൂക്കാട് കലാലയം 51-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എം ടി വാസുദേവൻ നായരുടെ സ്മരണയ്ക്കായി എം ടി. യുടെ കഥാപാത്രങ്ങളെ ആലേഖനം ചെയ്ത്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ:
ദേശീയ പാതയില്‍ അശാസ്ത്രീയമായ നടക്കുന്ന പാച്ച് വര്‍ക്ക് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. ഓരോ വര്‍ഷവും രൂപപ്പെടുന്ന കുഴികള്‍ അടയ്ക്കാന്‍ പാച്ച് വര്‍ക്കാണ്
പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണപ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പ്രസാദ പുരയുടെ കുറ്റിയിടൽ ചടങ്ങ് പ്രശസ്ഥ വാസ്തുശില്പി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു.
കോഴിക്കോട്: അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോന് കോഴിക്കോട് വെച്ച് സ്വീകരണം നൽകാൻ മലയാള ചലച്ചിത്ര കാണികൾ (മക്കൾ)