നാല് കേരള ഭാഗ്യക്കുറിയുടെ പേര് മാറ്റി

നാല് കേരള ഭാഗ്യക്കുറിയുടെ പേര് മാറ്റി. അക്ഷയ, വിൻ‑വിൻ, ഫിഫ്റ്റി-ഫിഫ്റ്റി, നി‍ര്‍മല്‍ എന്നീ ഭാഗ്യക്കുറികളുടെ പേരുകളാണ് മാറുന്നത്. സമൃദ്ധി, ധനലക്ഷ്മി, ഭാഗ്യധാര, സുവർണകേരളം എന്നിവയാണ് പുതിയ പേരുകള്‍. എല്ലാ ടിക്കറ്റുകളുടെയും സമ്മാനത്തുകയും 1 കോടി രൂപയാക്കി. ടിക്കറ്റ് വില 40 രൂപയില്‍ നിന്ന് 50 രൂപയാക്കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. 

ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയില്‍ നിന്ന് 50 രൂപയാക്കി കുറച്ചിട്ടുണ്ട്. ഇതുവരെ 3 ലക്ഷം സമ്മാനങ്ങള്‍ നല്‍കിയിരുന്നത് 6.5 ലക്ഷമാക്കി ഉയർത്തി. ആകെ 24.12 കോടി രൂപ വിതരണം ചെയ്യും. രണ്ടാം സമ്മാനം പരമാവധി 10 ലക്ഷം രൂപ എന്നത് 50 ലക്ഷമാക്കിയിട്ടുണ്ട്. 1 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം 5 മുതല്‍ 25 ലക്ഷം രൂപ വരെയാകും. അവസാന നാലക്കത്തിന് നല്‍കിയിരുന്ന ഏറ്റവും വലിയ സമ്മാനത്തുക 5000 രൂപയുടെ എണ്ണം 23ല്‍ നിന്ന് 18 ആക്കി കുറക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ഇൻസ്പയർ അവാർഡിൻ്റെ തിളക്കത്തിൽ വൈഗാലക്ഷ്മി

Next Story

ആർ.കെ രവിവർമ്മ പുരസ്കാരം എം.പി അബ്ദുറഹിമാന്

Latest from Main News

കായിക വിദ്യാഭ്യാസ പുസ്തകങ്ങളുടെ ഡിജിറ്റൽ ഉള്ളടക്കം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ ആരോഗ്യ കായിക വിദ്യാഭ്യാസ പുസ്തകങ്ങൾ എസ്.ഐ.ഇ.ടി. ഡിജിറ്റൽ രൂപത്തിലാക്കിയതിന്റെ പ്രകാശനം എസ്.സി.ഇ.ആർ.ടി. ആസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി

നോര്‍ക്ക റൂട്ട്‌സ് പ്രവാസി ഐഡി കാർഡ് ; ഇന്‍ഷുറന്‍സ് പരിരക്ഷ തുക ഉയര്‍ത്തി

നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ് എന്നിവയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക

അക്ഷയതൃതീയ; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ബുക്കിങ്ങ് 140 കടന്നു

അക്ഷയതൃതീയ ദിവസമായ നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ബുക്കിങ്ങ് 140 കടന്നു. ഇതോടെ ദര്‍ശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും.

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ നാല് വിദ്യാര്‍ഥികളെ പുറത്താക്കി

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ നാല് വിദ്യാര്‍ഥികളെ പുറത്താക്കി. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

വേടന്റെ മാലയിലുള്ളത് പുലിപ്പല്ല് ,കേസെടുത്ത് വനം വകുപ്പ്

കഞ്ചാവുമായി പിടിയിലായ റാപ്പര്‍ വേടന്റെ മാലയിലുള്ളത് പുലിപ്പല്ലാണെന്ന് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ റാപ്പറിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍