ചോമ്പാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി രാഘവൻ മാസ്റ്ററെ അനുസ്മരിച്ചു

കോൺഗ്രസ് നേതാവും ചോമ്പാലിലെ സാമൂഹിക സംസ്ക്കാരിക സ്പോർട്സ് രംഗത്തെ നിറസാന്നിധ്യവുമായ പി.രാഘവൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷികം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. കെ പി സിസി അംഗം അഡ്വ ഐ. മൂസ്സ ഉദ്ഘാടനം ചെയ്തു.

സംഘപരിവാറിന് അപ്രിയമായ കാര്യങ്ങൾ സിനിമയിൽ ആവിഷ്കരിച്ചതോടെ അത്തരം സീനുകൾ വെട്ടിമാറ്റുന്ന സമീപനമാണ് കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ഗവർമെൻറ് സ്വീകരിച്ചു വരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബ്ലോക്ക് സെക്രട്ടറി കെ.പി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. അച്ചുതൻ പുതിയെടുത്ത്, കോട്ടയിൽ രാധാകൃഷ്ണൻ, പി.അശോകൻ, പറമ്പത്ത് പ്രഭാകരൻ, സി കെ വിശ്വനാഥൻ, ബാബു ബാലവാടി, ടി സി രാമചന്ദ്രൻ, പ്രദീപ് ചോമ്പാല, എ ടി മഹേഷ്, എൻ. ധനേഷ്, പുരുഷു രാമത്ത്, പി ബാബുരാജ് എന്നിവർ പ്രസംഗിച്ചു. 

Leave a Reply

Your email address will not be published.

Previous Story

നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു

Next Story

ഇന്നു മുതൽ  ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

Latest from Local News

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ സുജ ടീച്ചർക്ക് ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലിയുടെ സ്‌നേഹാദരം

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ കടലൂർ ഗവ:ഹൈസ്കൂളിലെ മലയാളം അധ്യാപിക സുജ ടീച്ചർക്ക്

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അദ്ധ്യാപകൻ കോഴിക്കോട് വള്ളിക്കുന്ന്

സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു

സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം