ചിങ്ങപുരം: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രം മഹോത്സവം ഏപ്രില്‍ രണ്ട് മുതല്‍ എട്ട് വരെ ആഘോഷിക്കും. രണ്ടിന് രാത്രി തിരുവാതിര. മൂന്നിന് കൊടിയേറ്റം,3.30ന് അഡ്വ. കെ.പി.രാമചന്ദ്രന്റെ പ്രഭാഷണം. രാത്രി 7.30ന് ഗാനമേള.
നാലിന് രാവില 10.30ന് ചാക്യാര്‍കൂത്ത്, വൈകീട്ട് ശീവേലി എഴുന്നളളിപ്പ്, കലാപരിപാടികള്‍.
അഞ്ചിന് ചെറിയ വിളക്ക്, രാവിലെ ചാക്യാര്‍കൂത്ത്, രാത്രി നൃത്ത പരിപാടി.
ആറിന് വലിയ വിളക്ക് രാവിലെ ഓട്ടന്‍ തുളളല്‍, നാദസ്വരം, തൃക്കുറ്റിശ്ശേരി സതീഷ് മാരാര്‍, കലാമണ്ഡലം ഹരിഘോഷ് എന്നിവരുടെ ഇരട്ടതായമ്പക, രാത്രി 9ന് തിടമ്പ് നൃത്തം.
ഏഴിന് പളളിവേട്ട,ഓട്ടന്‍ തുളളല്‍, ഇളനീര്‍ക്കുല വരവ്, ചൊവ്വല്ലൂര്‍ മോഹന വാര്യരുടെ നേതൃത്വത്തിലുളള മേളത്തോടെ പളളിവേട്ട എഴുന്നളളിപ്പ്, ആലിന്‍ കീഴ് മേളം,പാണ്ടി മേളം.
എട്ടിന് ആറാട്ട്. രാവിലെ ആറാട്ടിന് എഴുന്നളളിക്കല്‍, കലാമണ്ഡലം കഋ്ഷമദാസും സംഘത്തിന്റെയും വിശേഷാല്‍ പഞ്ചവാദ്യം. ആറാട്ട് സദ്യ.