കുറ്റ്യാടി: അനുദിനം വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ കടന്നുകയറ്റത്തിനെതിരെ ബോധവത്ക്കരണ ക്യാമ്പയിനുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ലഹരിക്കെതിരെ ഒരെ മനസായി നാടെങ്ങും ശബ്ദമുയർത്തുമ്പോൾ യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ബോധവത്ക്കരണ ക്യാമ്പയിനു തുടക്കം കുറിച്ചിരിക്കുന്നത്. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ലഘുലേഖ വിതരണം, ബോധവത്ക്കരണ ക്ലാസുകൾ, കായിക മത്സരങ്ങൾ, വീടുകളിലും അങ്ങാടികളിലും ലഹരി വിരുദ്ധ ജ്വാല തെളിയിക്കൽ, കൂട്ടയോട്ടം എന്നിവ ബോധവത്ക്കരണ ക്യാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിക്കും.
ക്യാമ്പയിൻ്റെ നിയോജക മണ്ഡലം തല ഉദ്ഘാടനം കുറ്റ്യാടിയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സി.ടി. കെ. ബവിൻ ലാൽ അദ്ധ്യക്ഷനായി. ധനേഷ് വള്ളിൽ, അരുൺ മൂയ്യോട്ട്, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, വിഷ്ണു കൈവേലിയിൽ, കൃഷ്ണനുണ്ണി ഒതയോത്ത്, സിനാൻ , കെ. വി. സജീഷ് തുടങ്ങിയവർ സംസാരിച്ചു.
.