തിന്മകൾക്കെതിരെയുള്ള പോരാട്ടമാണ് ഈദ് നൽകുന്ന സന്ദേശം: ഹബീബ് സ്വലാഹി

കൊയിലാണ്ടി : തിന്മകൾക്കെതിരെയുള്ള പോരാട്ടവും, നന്മക്ക് വേണ്ടിയുള്ള പരിശ്രമവുമാണ് ഈദ് നൽകുന്ന സന്ദേശമെന്ന് വിസ്ഡം ഇസ് ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയംഗം ഹബീബുറഹ്മാൻ സ്വലാഹി പറഞ്ഞു. കാപ്പാട് ഈദ് ഗാഹിൽ ഈദ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വർത്തമാനകാലത്ത് മാനവിക മൂല്യങ്ങളുടെ പ്രചാരണമാകണം നമ്മുടെ ലക്ഷ്യം. സാമൂഹിക ശാക്തീകരണവും, സാമുദായിക ഐക്യവും വിസ്മരിച്ച് കൊണ്ട് പ്രവർത്തിച്ച് കൂടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ തലമുറയുടെ മികച്ച കഴിവുകളും, ചിന്താശേഷിയും സമൂഹത്തിന് ഉപകാരപ്പെടുന്ന വിധം ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അരിക്കുളം ഈദ് ഗാഹിന് വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ല സെക്രട്ടറി മുഹമ്മദ് സ്വാലിഹ് അൽഹികമിയും കൊല്ലം ഈദ് ഗാഹിന് സുഹൈൽ തളിപ്പറമ്പും പ്രാർത്ഥനക്ക് നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published.