മാലിന്യ മുക്ത ഗ്രന്ഥാലയത്തിൻ്റെ ഭാഗമായി മേലൂർ കെ.എം .എസ് ലൈബ്രറി മുൻ എം. എൽ .എ പി.വിശ്വൻ ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു. പരിപാടിയിൽ പി. വേണു താലൂക്ക് ലൈബ്രറി കമ്മറ്റി അംഗം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ഏർപ്പെടുത്തിയ ബോട്ടിൽ ബിൻ വൈസ് പ്രസിഡണ്ട് പി.വേണുവിൽ നിന്ന് ലൈബ്രേറിയൻമാരായ തുളസി ചിരാത് , റീന കാരോൽ എന്നിവർ ഏറ്റുവാങ്ങി. ശ്രീജിത്ത് ഇ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജി. ആർ സജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് ലൈബ്രേറിയൻ നന്ദി രേഖപ്പെടുത്തി.
