പെരുന്നാൾ ദിനത്തിൽ ലഹരിക്കെതിരെ കോട്ടക്കലിൽ ബഹുജന പ്രതിജ്ഞ നടത്തി

‘ലഹരിയെ തുരത്താം, ജീവിതം തിരുത്താം’ എന്ന ജനകീയ പ്രചാരണത്തിന്റെ ഭാഗമായി ചെറിയ പെരുന്നാൾ ദിനത്തിൽ ധീരദേശാഭിമാനി കോട്ടക്കൽ കുഞ്ഞാലി മരക്കാരുടെ പള്ളിയിൽ ബഹുജന പ്രതിജ്ഞ സംഘടിപ്പിച്ചു. സാമൂഹിക വിപത്തായ ലഹരി ഉപയോഗ വ്യാപനത്തെ സമൂഹം ഒറ്റക്കെട്ടായി നേരിടേണ്ടതിന്റെ ഗൗരവകരമായ അവസ്ഥ പെരുന്നാൾ സന്ദേശത്തിൽ ഖത്തീബ് വിശ്വാസികളെ ഉണർത്തി.

എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി നടന്ന പ്രതിജ്ഞയിൽ കോട്ടക്കൽ യൂണിറ്റ് എസ് വൈ എസ്, എസ് കെ എസ് ബി വിയുടെയും സംയുക്ത നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മഹല്ല് ഖതീബ് മുഹമ്മദ്‌ നസീർ അസ്ഹരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എസ് വൈ എസ് പ്രസിഡന്റ്‌ പി ഹാഷിം, സെക്രട്ടറി മുസ്തഫ ടിപി, മഹല്ല് പള്ളി മദ്രസ ഭാരവാഹികളായ സിപി സദക്കത്തുള്ള, പി മുഹമ്മദ്‌ അഷ്‌റഫ്‌, പി കുഞ്ഞാമു, പി.പി മമ്മു, പി.പി അബ്ദുറഹിമാൻ, സലാഹുദ്ധീൻ പി, അഡ്വ : ജവാദ് പിസി, മുഹമ്മദ്‌ റിയാസ് പി കെ, പി പി അബ്ദുള്ള, നൗഫൽ കെ, ഷഹബാസ് എം, അംജദ് അലി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

ലഹരിവസ്തുക്കള്‍ വിറ്റ് വാങ്ങിയ വാഹനം പൊലീസ് കണ്ടുകെട്ടി

Next Story

കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ ഈദ് ഗാഹും ലഹരി വിരുദ്ധ പ്രതിജ്ജയും സംഘടിപ്പിച്ചു

Latest from Local News

ലഹരിക്കെതിരെ ‘ടു മില്യണ്‍ പ്ലഡ്ജ്’; വിളംബരമായി ജനപ്രതിനിധികളുടെ നൈറ്റ് മാര്‍ച്ച്

ലോക ലഹരിവിരുദ്ധ ദിനത്തില്‍ (ജൂണ്‍ 26) ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ‘ടു മില്യണ്‍ പ്ലഡ്ജ്’ ലഹരിവിരുദ്ധ ജനകീയ മുന്നേറ്റത്തിന്റെയും ബോധവത്കരണ ക്യാമ്പയിന്റെയും

കുളിർമ ബോധവൽക്കരണ പരിപാടി

ചേർത്തല ശ്രീ നാരായണ കോളേജിലെ ജന്തുശാസ്ത്ര വിഭാഗവും കേരള എനർജി മാനേജ്മെന്റ് സെന്ററും, സംയുക്തമായി ‘കുളിർമ’ ബോധവത്ക്കരണ പരിപാടി ഹരിപ്പാട് നിയോജക

മന്ത്രിസഭാ വാർഷിക ധൂർത്തിന് സരസ് മേളയുടെ മറവിൽ കുടുംബശ്രീഅംഗങ്ങളെ കൊള്ളയടി ക്കാൻ അനുവദിക്കില്ല: വനജ ടീച്ചർ

ചേളന്നൂർ: പിണറായി മന്ത്രിസഭ വാർഷിക ധൂർത്തിന്പണം കണ്ടെ ത്താൻകുടുംബ ശ്രീ അംഗ ങ്ങളിൽനിന്ന് സരസ് മേള യു ടെ മറവിൽ ഭീഷണി