ഇരിങ്ങലിലെ പ്രമുഖമായ കുടുംബമായ കുന്നങ്ങോത്ത് തറവാട്ടിലെ കുടുംബസംഗമം വടകര മുൻസിപ്പൽ ചെയർമാൻ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. പയ്യോളി മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹിമാൻ പ്രതിഭകൾക്ക് ഉപഹാരം വിതരണം ചെയ്തു. പ്രകാശൻ കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത പ്രഭാഷകൻ ബിജു കാവിൽ കുടുംബ കൂട്ടായ്മയുടെ പ്രധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു. മുതിർന്നവരെ ചടങ്ങിൽ വച്ച് ആദരിച്ചു. കൗൺസിലർ വിലാസിനി നാരങ്ങോളി, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണ, മഠത്തിൽ നാണു മാസ്റ്റർ, എൻ ടി അബ്ദുറഹിമാൻ, പടന്നയിൽ പ്രഭാകരൻ, രാജൻ കൊളാവിപ്പാലം സി.എം മനോജ് കുമാർ, മുജേഷ് ശാസ്ത്രി, നിധിൻ പുഴയിൽ ബാബു കുന്നങ്ങോത്ത് കെ.കെ മിനി വാളിയിൽ വസന്ത ടീച്ചർ മുയിപ്പോത്ത്, കെ.പി സത്യൻ പ്രകാശ് പയ്യോളി, ഗോപീദാസ് തിക്കോടി, പി.എം അഷറഫ്, കെ.പി ബാലകൃഷ്ണൻ, കെ.ടി വിനോദ് വടക്കയിൽ ഷഫീക്ക് , അൻവർ കായിരികണ്ടി എന്നിവർ സംസാരിച്ചു. സബീഷ് കുന്നങ്ങോത്ത് സ്വാഗതവും പ്രമോദ് കുന്നങ്ങോത്ത് നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും കളരിപ്പയറ്റ് പ്രദർശനവും നടത്തി. അഞ്ച് തലമുറയിൽപ്പെട്ടവർ കുടുംബ സംഗമത്തിൽ പങ്കെടുത്തു.
Latest from Local News
മേപ്പയ്യൂർ: കല്പത്തൂർ, മേപ്പയ്യൂർ മേഖലകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പെടുക്കുന്നവരിൽ പ്രമുഖനും ഖാദി ബോർഡ് ജീവനക്കാരനുമായിരുന്ന ചങ്ങരം വെള്ളിയിലെ കെ.കെ.രാമൻ്റെ പതിനേഴാമത് ചരമവാർഷിക
കൊയിലാണ്ടി: ഫിഷർമെൻ കോളനിയിൽ താമസിക്കും വിരുന്നു കണ്ടി കമല (75) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉത്തമൻ. മക്കൾ :ബാഗി, സജീവൻ ,റീത്ത,
ചിങ്ങപുരം: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രം മഹോത്സവം ഏപ്രില്‍ രണ്ട് മുതല്‍ എട്ട് വരെ ആഘോഷിക്കും. രണ്ടിന് രാത്രി തിരുവാതിര. മൂന്നിന് കൊടിയേറ്റം,3.30ന്
“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..” കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും തുറന്നു
ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ 2025 വർഷത്തെ കാളിയാട്ട മഹോത്സവം മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെയാണ്. ഉത്സവ ദിവസങ്ങളിൽ ഒരുക്കുന്ന