കേരള ഗവൺമെൻ്റ് ഹോസ്‌പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ (സി. ഐ.ടി. യു) കൊയിലാണ്ടി താലൂക്ക് ആശുപത്രി ബ്രാഞ്ച് സമ്മേളനം നടന്നു

കേരളത്തില സർക്കാർ ആശുപത്രികളിൽ ജനാധിപത്യ രീതിയിൽ രൂപീകരിക്കപ്പെട്ടിട്ടുള ആശുപത്രി വികസന സമിതികൾ മുഖേന നിയമിക്കപ്പെട്ടിട്ടുള്ള
ജീവനക്കാരുടെ സംഘടനയാണ് കേരള ഗവൺമെൻ്റ് ഹോസ്‌പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ (സി. ഐ.ടി. യു.) ആരോഗ്യമേഖലയിൽ മെഡിക്കൽ കോളേജുകൾ മുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വരെ വർഷങ്ങളായി ജോലി ചെയ്‌തുവരുന്ന ഈ ജീവനക്കാർ നിപ്പ, കോവിഡ് മഹാമാരി ഉൾപ്പെട എല്ലാ പ്രതിസന്ധികളിലും വിശ്രമമില്ലാത സേവനം ചെയ്‌തവരാണ്. മറ്റ് ജീവനക്കാർക്ക് ലഭിക്കുന്ന യാതൊരുവിധ ആനുകൂല്യങ്ങളുമില്ലാതെ തുച്ഛമായ വേതനം മാത്രം ലഭിക്കുന്ന ഇത്തരം ജീവനക്കാർക്ക് തങ്ങൾക്ക് നിയമപ്രകാരം ബാധകമാകാൻ പാടില്ലാത്ത ഉത്തരവുകൾ ചൂണ്ടിക്കാട്ടിയുള പിരിച്ചുവിടൽ ഭീഷണി നേരിട്ട് വരുകയാണ്. ഇതിനെതിരായ ചെറുത്തുനിൽപ്പും തൊഴിൽ സുരക്ഷിതത്വത്തിനും അവകാശപ്പെട്ട് ആനുകൂല്യങ്ങൾക്കുമായുളള പ്രക്ഷോഭ സമരങ്ങൾക്കും യൂണിയൻ നേതൃത്വം നൽകി വരുകയാണ്.

സംഘടനയുടെ ശക്തി വർദ്ധിപ്പിച്ച് വരുംകാല പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരേണ്ട സന്ദർഭത്തിലാണ് യൂണിയൻ്റ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സമ്മേളനം നടന്നത്. പുതിയ ചെത്തു തൊഴിലാളി മന്ദിരത്തിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ സെക്രട്ടറി സി. അശ്വിനിദേവ് നിർവഹിച്ചു. സി.ഐ.ടി.യു ഏരിയ പ്രസിഡണ്ട് എൻ.കെ ഭാസ്കരൻ. കേരള ഗവൺമെൻ്റ് ഹോസ്‌പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ടി എം സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രശ്മി പി.എസ്, നന്ദകുമാർ ഒഞ്ചിയം, ജില്ലാ കമ്മിറ്റിയംഗം രാജീവൻ തുടങ്ങിയവർ സംസാരിച്ചു. യുകെ പവിത്രൻ അധ്യക്ഷൻ വഹിച്ച സമ്മേളനത്തിൽ പുതിയ സെക്രട്ടറിയായി ലെജിഷ എ.പി, പ്രസിഡണ്ട് യു കെ പവിത്രൻ, ട്രഷറർ നന്ദകുമാർ എംഎം. എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ലഹരിക്കെതിരെ സമൂഹ നന്മയ്ക്കായി ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി യൂത്ത് കോൺഗ്രസ് രംഗത്ത്

Next Story

ചേളന്നൂർ സമ്പൂർണ്ണമാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

Latest from Local News

കെ.കെ.രാമൻ അനുസ്മരണം നടത്തി

മേപ്പയ്യൂർ: കല്പത്തൂർ, മേപ്പയ്യൂർ മേഖലകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പെടുക്കുന്നവരിൽ പ്രമുഖനും ഖാദി ബോർഡ് ജീവനക്കാരനുമായിരുന്ന ചങ്ങരം വെള്ളിയിലെ കെ.കെ.രാമൻ്റെ പതിനേഴാമത് ചരമവാർഷിക

കൊയിലാണ്ടി ഫിഷർമെൻ കോളനിയിൽ താമസിക്കും വിരുന്നു കണ്ടി കമല അന്തരിച്ചു

കൊയിലാണ്ടി: ഫിഷർമെൻ കോളനിയിൽ താമസിക്കും വിരുന്നു കണ്ടി കമല (75) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉത്തമൻ. മക്കൾ :ബാഗി, സജീവൻ ,റീത്ത,

ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രമഹോത്സവം ഏപ്രില്‍ രണ്ട് മുതല്‍ എട്ട് വരെ

ചിങ്ങപുരം: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രം മഹോത്സവം ഏപ്രില്‍ രണ്ട് മുതല്‍ എട്ട് വരെ ആഘോഷിക്കും. രണ്ടിന് രാത്രി തിരുവാതിര. മൂന്നിന് കൊടിയേറ്റം,3.30ന്

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനി മുതൽ ഞായറാഴ്ചകളിലും

“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..” കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും തുറന്നു

പിഷാരികാവിലേക്ക് ഭക്ഷണം നൽകുന്ന ആവശ്യത്തിലേക്ക് എന്ന വ്യാജേന നടത്തുന്ന പണപ്പിരിവുകൾക്കെതിരെ ജാഗ്രത പുലർത്തുക; ദേവസ്വം ബോർഡ്

ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ 2025 വർഷത്തെ കാളിയാട്ട മഹോത്സവം മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെയാണ്. ഉത്സവ ദിവസങ്ങളിൽ ഒരുക്കുന്ന