- ഏപ്രില്‍ 14ന് മേട രാശിയിലേക്ക് പ്രവേശിക്കുന്ന സൂര്യന്‍ വരുന്ന ഒരു മാസം മേടരാശിയിലായിരിക്കും. ശേഷം മെയ് 15ന് ഇടവരാശിയില്‍ പ്രവേശിക്കും. ഏപ്രില്‍ മാസം പൊതുവേ അഭിവൃദ്ധിയുടെ കാലമാണ്. കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകും. ഐശ്യര്യത്തിന്റെയും നന്മയുടെയും കാലം കൂടിയാണ്. ധർമ്മ ദൈവങ്ങളെയും തറവാട് ദേവതകളെയയും പ്രീതിപ്പെടുത്തുക.
അശ്വതി: സ്വന്തം നാടും വീടും വിട്ടുനില്‍ക്കേണ്ട അവസ്ഥ. കച്ചവടക്കാര്‍ക്ക് അനുകൂല സമയം .പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. കടം വാങ്ങി കാര്യങ്ങള്‍ നിറവേറ്റും. ബന്ധു സമാഗമം, ആഘോഷങ്ങളില്‍ പങ്കുകൊളളും. സാമ്പത്തിക നേട്ടം, ജോലിസ്ഥലത്ത് ഉന്നതാധികാരികളുമായി അഭിപ്രായ വ്യത്യാസം. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം. മന്ദഗതിയില്‍ നടക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിതായി വരും. ഭൂമിയില്‍ നിന്നുള്ള ആദായം വര്‍ദ്ധിക്കും. വാഹനാപകടങ്ങളില്‍ നിന്ന് രക്ഷപ്പെടും. അശ്വതി നക്ഷത്രക്കാര്‍ വിഷുവോടെ പുരോഗതി നേടും. എല്ലാ കാര്യത്തിലും വിജയം, സാമ്പത്തിക നേട്ടം, തൊഴില്‍ നേട്ടം, വ്യാപാരത്തില്‍ നേട്ടം, അപ്രതീക്ഷിതമായ ധന നേട്ടം എന്നിവ കാണുന്നു.
ഭരണി: ബന്ധുക്കള്‍ ശത്രുക്കളാവും. വിശിഷ്ട വ്യക്തികളുമായി പരിചയപ്പെടാന്‍ അവസരം. മനസ്സ് ചിന്താകൂലമായിരിക്കും. പുതിയ ചില പദ്ധതികള്‍ തുടങ്ങും. ദൂരദേശത്തുള്ളവരുമായി ബിസിനസ് ആരംഭിക്കും. വാഹനം, ഭൂമി, വീട് എന്നിവ അധീനതയില്‍ വരും. വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ അലസത പ്രകടിപ്പിക്കും. യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. സ്ത്രീ സംസര്‍ഗ്ഗം. ഭരണി നക്ഷത്രക്കാര്‍ക്കും വിഷുമുതല്‍ നേട്ടത്തിന്റെ കാലമാണ്. സാമ്പത്തിക നില മെച്ചപ്പെടും. ജീവിതത്തില്‍ സന്തോഷം, ആഗ്രഹങ്ങള്‍ സഫലമാകും. ജീവിതത്തില്‍ ഉയര്‍ച്ചയും വളര്‍ച്ചയും.
കാര്‍ത്തിക: തൊഴില്‍ രംഗത്ത് ഉയര്‍ച്ച ഉണ്ടാകും. എല്ലാ രംഗത്തും ധീരതയും പ്രവര്‍ത്തനക്ഷമതയും പ്രദര്‍ശിപ്പിക്കും. സാഹിത്യകാരന്മാരും പത്രപ്രവര്‍ത്തകരും നന്നായി ശോഭിക്കും. പുതിയ കരാറുകള്‍ ഏറ്റെടുക്കേണ്ടതായി വരും. ഉദ്യോഗത്തില്‍ നിന്ന് സ്ഥലംമാറ്റത്തിന് സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയം. മാസാവസാനം കടം കൊടുത്ത സംഖ്യാപലിശ സഹിതം തിരിച്ചു കിട്ടും. സഹോദരങ്ങളുടെ വിവാഹകാര്യത്തിലാക്കായി പണം ചെലവഴിക്കും. വിലപ്പെട്ട സമ്മാനങ്ങളോ പ്രശംസാപത്രങ്ങളോ ലഭിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്തും. വാഹനാപകടങ്ങള്‍ കരുതണം. ഗൃഹപ്രവേശം, വിദ്യാലാഭം, പുതുവസ്ത്രം ലഭിക്കല്‍ എന്നിവയ്ക്ക് സാധ്യത.
രോഹിണി: മന: സ്വസ്ഥത കുറയും.എഴുത്തുകുത്തുകള്‍ മുഖേന പണമുണ്ടാക്കും. അഗ്നിഭയം വിഷപാനം എന്നിവയ്ക്ക് സാധ്യത. ജോലി സ്ഥലത്തുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും. ഗ്രന്ഥകാരന്മാര്‍, പ്രസാധകര്‍ എന്നിവര്‍ക്ക് അനുകൂല സമയം. വാഹനങ്ങളില്‍ നിന്ന് നല്ല വരുമാനം ഉണ്ടാകും. ചെറുയാത്രകള്‍ സുഖകരമായിരിക്കും. വിചാരിച്ച കാര്യം പെട്ടെന്ന് നടക്കും. പങ്കാളിയുമായി രമ്യതയില്‍ പ്രവര്‍ത്തിക്കും. വിഷുവോടെ രോഹിണി നക്ഷത്രക്കാര്‍ക്കും ഗുണപ്രദം. അപ്രതീക്ഷീത നേട്ടം. മാനസിക ബുദ്ധിമുട്ടുകള്‍ അകലും. ബിസിനസ്സില്‍ വളര്‍ച്ച. കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കും. ഐശ്വര്യം. ആഗ്രഹിച്ച ജോലി നേടും.
മകീര്യം: കൃഷിയില്‍ നിന്നും വ്യാപാരത്തില്‍ നിന്നും ലാഭം വര്‍ദ്ധിക്കും. എല്ലാ കാര്യങ്ങളിലും ധീരതയും തന്റേടവും പ്രദര്‍ശിപ്പിക്കും. ഒന്നിലധികം കേന്ദ്രങ്ങളില്‍ നിന്നും വരുമാനം ഉണ്ടാകും. ശാരീരിക സുഖം വളരെ കുറഞ്ഞിരിക്കും. വീട്ടില്‍ പൂജാദി മംഗള കാര്യങ്ങള്‍ നടക്കും. പ്രതീക്ഷിക്കാത്ത സന്ദര്‍ഭത്തില്‍ ധനാഗമനം ഉണ്ടാകും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അവസരം. ജനമധ്യത്തില്‍ ഉന്നതസ്ഥാനം അലങ്കരിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്തും. ദൂര യാത്ര, ഗൃഹാരംഭം, ബന്ധുക്കളെ വിട്ടു നില്‍ക്കല്‍. മകയീരം നക്ഷത്രക്കാര്‍ക്കും വിഷു മുതല്‍ മെച്ചം. സമയം തെളിയും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍, ആഗ്രഹങ്ങള്‍ നടക്കും. വിവാഹം നടന്നേക്കും. ബിസിനസ്സ് നേട്ടം.
തിരുവാതിര: സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യത്തിന് കാലതാമസം നേരിടും. വിലപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. ബന്ധുസമാഗമോ ഉണ്ടാകും. ദൈവാനുഗ്രഹം ഉണ്ടാകും. വ്യക്തിത്വവും മാന്യതയും വര്‍ദ്ധിക്കും. ദൂരയാത്രകള്‍ ആവശ്യമായി വരും. ഷെയര്‍കളില്‍ നിന്ന് ആദായമുണ്ടാകും. ആഡംബര വസ്തുക്കളും സൗന്ദര്യ വസ്തുക്കളും വാങ്ങാനായി പണം ചെലവഴിക്കും. പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കും. ജോലിയില്‍ പ്രമോഷന്‍. തീര്‍ത്ഥ യാത്ര, പാരമ്പര്യ സ്വത്ത് ലഭിക്കല്‍, ദാമ്പത്യ കലഹം. വിഷു ഫലം തിരുവാതിര നക്ഷത്രക്കാര്‍ക്കും മെച്ചം. വിദേശ ജോലി, ദാമ്പത്യ സന്തോഷം, ഭര്‍ത്താവും ഒന്നിച്ച് യാത്രകള്‍ ചെയ്യും. പഠന നേട്ടം, ഉയര്‍ന്ന ശമ്പളം, പ്രമോഷന്‍, വാഹനം, വസ്തു വാങ്ങല്‍, ബിസിനസ് ഉയര്‍ച്ച.
പുണര്‍തം: വീടിനെ സംബന്ധിച്ച് ചില പ്രധാനപ്പെട്ട പ്രമാണങ്ങള്‍ കൈവശം വരും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനം. ഷെയറുകളില്‍ നിന്നുള്ള വരുമാനത്തില്‍ കുറവുണ്ടാവും. ബിസിനസ്സില്‍ ചില മാറ്റങ്ങള്‍ വരുത്തും. പുതിയ വാഹനം, ഭൂമി എന്നിവ വന്നുചേരും. ബിസിനസില്‍ അഭിവൃദ്ധി, കടം വീട്ടാന്‍ യോഗം, ജോലിയില്‍ മാറ്റം, വിദേശ യാത്ര.
പൂയം: മുന്‍കാല പ്രവർത്തികളുടെ ഗുണദോഷങ്ങള്‍ അനുഭവിക്കും. ദാമ്പത്യജീവിതം സുഖപ്രദമാകും. രോഗാദി വ്യസ്ഥകള്‍ക്ക് കുറവുണ്ടാവും. ശത്രു ശല്യം ഉണ്ടാവും. പുനര്‍വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കും. രാഷ്ട്രീയ-സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി യാത്ര ചെയ്യേണ്ടിവരും. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രി വാസത്തിന് യോഗമുണ്ട് .സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും, വായപ തിരിച്ചടവിന് വീണ്ടും കടം വാങ്ങേണ്ടി വരും. പൊതുവേ മനസ്സ് ചിന്താകുലമായിരിക്കും. മാസവസാനത്തോടെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കും. മിച്ച സമ്പാദ്യത്തെ മറ്റൊരു വഴിക്ക് ചെലവാക്കാന്‍ ശ്രമിക്കും. ഭാഗ്യം കൊണ്ട് അപകടത്തില്‍ നിന്ന് രക്ഷപ്പെടും. കലാകാരന്മാര്‍ക്ക് വളരെ അനുയോജ്യമായ സമയം. പ്രധാനപ്പെട്ട രേഖകള്‍ കൈമാറുമ്പോള്‍ വളരെ ശ്രദ്ധിക്കണം. പുതിയ വാഹനം കൈവശം വന്നുചേരും. ബന്ധു സംഗമം, കുടുംബ സ്വത്ത് വീതം വെക്കാന്‍ ആലോചിക്കും.
ആയില്യം: ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതി പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നും ധനാഗമനം ലഭിക്കും. ദൂരയാത്രകള്‍ പ്രയോജനപ്പെടും. അപകടങ്ങളില്‍ നിന്നും രക്ഷപ്പെടും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ജോലിസ്ഥലത്ത് ചില്ലറ എതിര്‍പ്പുകള്‍ ഉണ്ടാകും. ജീവിതചര്യയില്‍ മാറ്റങ്ങള്‍ വരുത്തും. സല്‍കര്‍മ്മങ്ങള്‍ക്ക് ഈ സന്ദര്‍ഭം അനുകൂലമാണ്. പല കാര്യങ്ങളിലും സ്വന്തമായി തീരുമാനം കൈക്കൊള്ളും. മതപരമായ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. കടബാധ്യതകള്‍ കുറച്ചുകൊണ്ട് വരാന്‍ സാധിക്കും. ജോലിയില്‍ അലസത പ്രകടിപ്പിക്കാന്‍ ഇടയുണ്ട്. കുറ്റപ്പെടുത്തലുകള്‍ അസ്വസ്ഥമാക്കും. മക്കളെ വിട്ടു നില്‍ക്കും, അസ്ഥി രോഗം.
മകം: അപവാദം കേള്‍ക്കാനിടയുണ്ട്. തറവാട് സ്വത്തുക്കളുടെ വിഭജനകാര്യത്തില്‍ തീരുമാനമാകും. പോലീസ് കേസ് സംബന്ധമായി കോടതിയെ സമീപിക്കേണ്ട ആവശ്യമുണ്ടാകും. അമ്മയ്ക്ക് രോഗം വര്‍ദ്ധിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റത്തിന് ഇടയുണ്ട്. വായ്പ അടയ്ക്കാത്തതിനാല്‍ ജപ്തി വരാനിടയുണ്ട്. മാസാവസാനത്തോടെ എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കും. ജോലി സംബന്ധമായി ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിട്ടേക്കാം. സ്ത്രീകള്‍ക്ക് സ്വത്തു മൂലമോ സഹായസഹകരണങ്ങള്‍ മൂലമോ പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. വീട്ടില്‍ പൂജാദികാര്യങ്ങള്‍ നടക്കും. ഉപരിപഠനത്തിന് യോഗം. വിദേശ ജോലി ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. അവിചാരിതമായി സ്വത്ത് ലഭിക്കല്‍, വാഹനലാഭം, ഉയര്‍ന്ന വിദ്യാഭ്യാസം.
പൂരം: ഉന്നതരായ വ്യക്തികളുടെ വിരോധത്തിന് കാരണമാകും. ജോലിയില്‍ ഉയര്‍ച്ച, ശത്രു ഉപദ്രവം, വസ്ത്രം വാങ്ങല്‍. സുഹൃത്തുക്കള്‍ നിമിത്തം ദുര്‍വ്യയം. വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണി ആവശ്യമായി വരും. ഭൂമി വില്‍പ്പന നടത്തും. ആരോഗ്യനില മോശമാകും. അറിയാത്ത ബിസിനസ്സില്‍ പണം ചെലവാക്കി ധാരാളം ചെലവുകള്‍ വരാനിടയുണ്ട്. നികുതി സംബന്ധമായ ചില നോട്ടീസുകള്‍ കൈവശം വരാനിടയുണ്ട്. പതിവിലും അധികം ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും. ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചില വിഷയങ്ങള്‍ വന്നുചേരാന്‍ ഇടയുണ്ട്. ഭൂമി കൈവശം വന്നുചേരും. ഉദ്യോഗത്തിലും നല്ലവണ്ണം ശോഭിക്കും. മനസ്സിന് ആഹ്ലാദം ഉണ്ടാക്കുന്ന അവസരമാണ് ഈ കാലയളവ്.
ഉത്രം: കയ്യിലുള്ള ധനം കടം കൊടുക്കേണ്ടി വന്നേക്കും. സ്വന്തം കാര്യത്തിന് പ്രയാസം നേരിടും. അപ്രതീക്ഷിതമായി ചെലവുകള്‍ വന്നുചേരും. വീടിന്റെ ആധാരം പണയം വെച്ച് പ്രശ്നങ്ങള്‍ പരിഹരിക്കും. സഹപ്രവര്‍ത്തകരില്‍ നിന്ന് സഹായം ലഭിക്കില്ല. സാമ്പത്തിക നില മെച്ചപ്പെടുന്നതാണ്. ദൂരദേശത്തുള്ളവര്‍ നാട്ടില്‍ വരുന്നതാണ്. കര്‍മ്മരംഗം ഗുണമാണ്. ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ വന്നേക്കാം. സന്ധി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് ഗുണമല്ല. വാക്ക് തര്‍ക്കങ്ങള്‍ ഒഴിവാക്കണം. സന്താനങ്ങളുടെ ശ്രദ്ധ വേണം. ദൂര സഞ്ചാരം, നല്ല ഭക്ഷണം, സാമ്പത്തിക ലാഭം, പൂര്‍വ്വിക സമ്പത്ത് കിട്ടും.
അത്തം: കടബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടി ഭൂമി വില്‍പ്പന നടന്നേക്കും. ശത്രുക്കളില്‍ നിന്ന് ശല്യം വര്‍ദ്ധിക്കും. തൊഴില്‍ മേഖല വിപുലീകരിക്കും. കലാകാരന്മാര്‍ക്ക് പേരും പെരുമയും വര്‍ദ്ധിക്കും. കലാരംഗങ്ങളിലുള്ളവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിക്കും. സാമ്പത്തികമായി അനുകൂല സമയം. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാധികളില്‍ നല്ല വിജയം പ്രതീക്ഷിക്കാം. മാതാപിതാക്കളുടെ സ്വത്തുക്കള്‍ വീതം വെക്കും. ഏജന്‍സി, ലോട്ടറി വ്യാപാരത്തില്‍ വിജയം, അപ്രതീക്ഷിത ധനലാഭം. വീട് വാങ്ങാന്‍ യോഗം, ജോലിയില്‍ അഭിവൃദ്ധി, സ്ഥലമാറ്റം.
ചിത്ര: സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ കിട്ടാന്‍ താമസം നേരിടും. വക്കീലന്മാര്‍ക്കും ചാര്‍ട്ടേഡ് അക്കൗണ്ടുമാര്‍ക്കും നല്ല സമയം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാധികളില്‍ ഗുണം. വീട് വെക്കാന്‍ വേണ്ടി പ്ലാന്‍ ശരിയാക്കും. പദവിക്ക് ചേരാത്ത വര്‍ത്തമാനങ്ങള്‍ പറഞ്ഞ് അപമാനിതരാകും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം കാലതാമസം നേരിട്ടേക്കും. അശ്രദ്ധ കാരണം വാഹനാപകടം ഉണ്ടായേക്കും. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടവര്‍ക്ക് പേരും പെരുമയും വര്‍ദ്ധിക്കും. സാമ്പത്തിക നിലയില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. പ്രേമ സാഫല്യം, സാമ്പത്തിക ദുര്‍വ്യയം, ജോലിയില്‍ ഇഷ്ടക്കുറവ്.
ചോതി: ബന്ധുക്കളുമായി രമ്യതയിലാവും. ഉദ്യോഗത്തില്‍ സ്ഥലംമാറ്റമോ സ്ഥാനംകയറ്റമോ ഉണ്ടാവാം. വീട് പുതുക്കിപ്പണിയാന്‍ അവസരം. അപ്രതീക്ഷിതമായി ധനാഗമം. സ്നേഹിതനുമായി ചെറിയ യാത്രകള്‍ ചെയ്യും. ശത്രുക്കള്‍ നിന്നും പ്രയാസമുണ്ടാകുമെങ്കിലും ഇതിനെ നയപൂര്‍വ്വം ഇല്ലാതാക്കും. വിലപിടിച്ച വസ്തുക്കള്‍ വന്നുചേരും. ചീത്ത കൂട്ടുകെട്ട് കാരണം ധനനഷ്ടം, മാനഹാനി എന്നിവ സംഭവിക്കും. പ്രേമകാര്യങ്ങള്‍ പരാജയപ്പെടും. ധനം ലഭിക്കല്‍, ഗൃഹ നിര്‍മ്മാണം എന്നിവയുണ്ടാകും.
വിശാഖം: സര്‍വ്വകാര്യങ്ങളിലും വിജയം കൈവരിക്കും. ഗൃഹത്തില്‍ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. .കര്‍മ്മരംഗം പൊതുവേ ഗുണം. എല്ലാ കാര്യങ്ങളിലും ആലോചിച്ചു പ്രവര്‍ത്തിച്ചാല്‍ ഒരുവിധം തടസ്സങ്ങള്‍ ഒഴിവാക്കാം. വിദേശത്ത് ജോലിയുള്ളവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഓഹരികളില്‍ നിന്നും പ്രതീക്ഷിക്കാത്ത ലാഭം കൈവരിക്കും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. സ്ത്രീജനങ്ങള്‍ മുഖേനെ അപമാനിതരാകാന്‍ സാധ്യതയുണ്ട്. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമാകും. സ്വത്ത് സംബന്ധമായി തര്‍ക്കങ്ങള്‍ പരിഹരിക്കും. രോഗാരിഷ്ടത, ബന്ധസംഗമം, ധനനഷ്ടം. സംഗീത ലോകത്ത് മികച്ച പ്രകടനം നടത്താന്‍ കഴിയും. ശനി മാറ്റം ദൃശ്യമാകും. ശനി അഞ്ചില്‍ വരുന്നത് ഗുണം. സ്വത്ത് വില്‍ക്കാന്‍ ശ്രമിക്കരുത്. ആര്‍ക്കും ഒരു വാക്കും കൊടുക്കരുത്. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ചെലവേറും.
അനിഴം: വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിന്ന് വരുമാനം. ജീവിതം നിലവാരം ഉയരും. വീട്ടില്‍ ചില മംഗള കാര്യങ്ങള്‍ നടക്കും. ആഡംബര വസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവ കൈവശം വന്നുചേരും. ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കും. സംഭാഷണം, പെരുമാറ്റം എന്നിവ കൊണ്ട് ആരെയും ആകര്‍ഷിക്കും. ധാരാളം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. സര്‍ക്കാരില്‍ നിന്ന് ചില നടപടികള്‍ എതിരെ വന്നേക്കും. ദൂരയാത്രകള്‍ നിര്‍ത്തിവയ്ക്കേണ്ട സാഹചര്യമുണ്ടാകും. എല്ലാകാര്യങ്ങള്‍ക്കും വ്യക്തിഗത തീരുമാനത്തിന് പ്രാധാന്യം നല്‍കും. ഭാര്യയുടെ സ്വത്ത് അധീനതയില്‍ വന്നുചേരും. വാഹന ലാഭം, പരീക്ഷയില്‍ ജയം, ദൂരയാത്ര. കടങ്ങള്‍ തീരും. ബിസിനസ്സില്‍ നല്ല മാറ്റം. ആവശ്യമുളള പണം നിങ്ങളുടെ കയ്യില്‍ വരും. ചെറുകിട വ്യാപാരങ്ങള്‍ പോലും കുതിച്ചുയരും. ആരോടും കടം വാങ്ങരത്. ഭക്ഷണത്തില്‍ കൃത്യനിഷ്ഠ വേണം.
തൃക്കേട്ട: ജോലിക്ക് വേണ്ടി വളരെ പരിശ്രമിക്കുമെങ്കിലും യോഗ്യത അനുസരിച്ച് ജോലി കിട്ടില്ല. സാമ്പത്തികമായി പുരോഗതി ഉണ്ടാകും. പുതിയ വാഹനം വാങ്ങിക്കും. കടം വീട്ടാന്‍ സാധിക്കും. കൃഷിയില്‍ നിന്ന് ലാഭം ഉണ്ടാകും. അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കും. ശാരീരിക അസുഖം ഉണ്ടാവും. എല്ലാ രംഗങ്ങളിലും കൃത്യനിഷ്ഠ പാലിക്കുന്നതാണ്. തപാല്‍, ടെലിഫോണ്‍ എന്നീ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനകയറ്റം. വിവാഹാര്‍ത്ഥികള്‍ക്ക് വിവാഹം നടക്കും. വിദേശയാത്ര കൊണ്ട് ഗുണമുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. കാലിന് രോഗം, വിദ്യാഗുണം. ശനി മാറ്റം ജീവിതത്തില്‍ മാറ്റമുണ്ടാകും. ഉദ്യോഗ സ്ഥാനത്തിരിക്കുന്നിടത്ത് നല്ലത്. വെള്ളം കച്ചവടം ചെയ്യുന്നവരും, വെളളത്തില്‍ ഇറങ്ങുന്നവരും ശ്രദ്ധിക്കണം. അതി ബുദ്ധി കാണിക്കരുത്. ദാമ്പത്യ ജീവിതം മെച്ചപ്പെടും. വാർത്താവിനിമയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ശോഭിക്കും.
മൂലം: എല്ലാ കാര്യങ്ങളിലും പുരോഗതി ദൃശ്യമാകും. ചെയ്യുന്ന തൊഴിലില്‍ സംതൃപ്തി ഉണ്ടാകും. സര്‍ക്കാര്‍ ജോലി നേടിയെടുക്കാന്‍ നല്ല പരിശ്രമം വേണ്ടിവരും. യുവജനങ്ങളുടെ വിവാഹ കാര്യങ്ങള്‍ തീരുമാനിക്കും. വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം കൂടിയിരിക്കും. മതാചാരപ്രകാരമുള്ള കര്‍മ്മങ്ങളില്‍ ശ്രദ്ധ വര്‍ധിക്കുന്നതാണ്. .സാമ്പത്തിക ഗുണം. ഹോട്ടല്‍ ബിസിനസില്‍ ഗുണം കുറയും. പകര്‍ച്ചവ്യാധികള്‍ വരാതെ ശ്രദ്ധിക്കുക. സ്റ്റേഷനറി കച്ചവടക്കാര്‍ക്ക് നല്ല കച്ചവടം ലഭിക്കും. പ്രണയകാര്യങ്ങളില്‍ പുരോഗതി. പൊടിശല്യം മൂലം അലര്‍ജി, ശ്വാസംമുട്ട് എന്നിവ അനുഭവപ്പെടും. സാമ്പത്തിക നേട്ടം, സ്വത്ത് വാങ്ങല്‍, വിദേശത്ത് നിന്ന് ധനയോഗം. മൂലം നക്ഷത്രക്കാര്‍ക്ക് അടുത്ത മൂന്ന് മാസം വരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവും. പുതിയ ജോലി, പ്രമോഷന്‍ ലഭിക്കും. സാമ്പത്തിക നേട്ടം. ശാരീരിക ക്ഷീണം ഒഴിവാക്കാന്‍ വിശ്രമം അനിവാര്യം. കര്‍മ്മ രംഗത്ത് വളര്‍ച്ച. കണ്ടകശനി ആരംഭ കാലമായതിനാല്‍ കുടുംബത്തില്‍ അല്‍പ്പം ചില പ്രയാസം. സംഭാഷണത്തില്‍ മിതത്വം വേണം. തടവിലാക്കപ്പെട്ടുവെന്ന അനുഭവം വന്നേക്കും. ആദായം ഉദ്ദേശിച്ച് ചെയ്യുന്ന കാര്യത്തില്‍ ഗുണം. മനസ്സിന് ആനന്ദം ചെയ്യുന്ന കാര്യം ഉണ്ടാകും. രാത്രി സഞ്ചാരം കുറയ്ക്കുക. വീട് വാഹനം എന്നിവ ലഭിക്കും. അനാവശ്യ കലഹം ഒഴിവാക്കണം.
പൂരാടം: ദൂരയാത്രകള്‍ ചെയ്യേണ്ടിവരും. യാത്രകള്‍ കൊണ്ട് കാര്യവും ധനലാഭവും ഉണ്ടാകും. വിവാഹപ്രായമായ പെണ്‍കുട്ടികള്‍ സുമംഗലികളാകും. ഗൃഹോപകരണങ്ങള്‍ക്ക് വേണ്ടിയും മാന്യതയ്ക്ക് വേണ്ടിയും പണം ചെലവഴിക്കേണ്ടി വരും. വ്യവസായികള്‍ തൊഴില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കും. ബന്ധുക്കളില്‍ നിന്ന് ആനുകൂല്യവും സ്ത്രീകള്‍ നിന്ന് സൗഹൃദവും പ്രതീക്ഷിക്കാവുന്നതാണ്. കച്ചവടക്കാര്‍ക്ക് അനുകൂല സമയം. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടാന്‍ സാധ്യത. ഉദര സംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യത. സുഹൃത്തുക്കളില്‍ നിന്ന് നിന്നും സഹായസഹരങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ മാറ്റം, വായ്പ എടുക്കും, ബന്ധു സംഗമം എന്നിവ കാണുന്നു.
ഉത്രാടം: കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. മേലധികാരികളില്‍ നിന്നും സഹകരണം. പൂര്‍വിക സ്വത്ത് അധീനതയിലാവും. ലേഖകര്‍ക്ക് ഈ അവസരം അനുകൂലം. ധാരാളം യാത്ര ചെയ്യേണ്ടിവരും .ജോലിസ്ഥലത്ത് ചില്ലറ ബുദ്ധിമുട്ടുകള്‍. എഴുത്തുകാര്‍ക്കും പണവും പ്രസക്തിയും വര്‍ദ്ധിക്കും. എല്ലാ രംഗങ്ങളിലും അധ്വാനിച്ച് പ്രവര്‍ത്തിക്കും. പുതിയ ബിസിനസ് ആരംഭിക്കാന്‍ ഇടയുണ്ട്. പകര്‍ച്ചവ്യാധികള്‍ പിടിപെടും. കുടുംബത്തില്‍ അരിഷ്ടത, ദൂര യാത്ര, ജോലിയില്‍ അഭിവൃദ്ധി.
തിരുവോണം: ഉദ്യോഗസ്ഥര്‍ക്ക് താന്‍ ചെയ്യാത്ത കാര്യങ്ങള്‍ക്കായി ആവലാതി കേള്‍ക്കേണ്ടി വരും. ഭൂമിയുടെ ക്രയവിക്രയത്തില്‍ നഷ്ടം. പ്രായമായി നില്‍ക്കുന്നവരുടെ വിവാഹം നടക്കാന്‍ ഇടയുണ്ട്. പല രംഗങ്ങളിലും വഞ്ചിതരാകാന്‍ സാധ്യതയുണ്ട്. അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നൂറുകൂട്ടം കാര്യങ്ങളില്‍ ഇടപെടും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതി ദൃശ്യമാണ്. ദൂരയാത്രകള്‍ ആവശ്യമായിവരും. ഉയര്‍ന്ന പദവി അലങ്കരിക്കാനുള്ള അവസരം ഉണ്ടാകും. ബിസിനസുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉദയം ചെയ്യും. ചില കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായെന്നുവരും. അയല്‍ക്കാരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടാതെ ശ്രദ്ധിക്കണം. ശരീര വേദന, ക്ഷീണം, അലസത, രോഗ സാധ്യത ഇവ ഉണ്ടാകും
അവിട്ടം: ഉയര്‍ച്ചയില്‍ ഉള്ള അസൂയ കാരണം സഹപ്രവര്‍ത്തകരില്‍ നിന്ന് പ്രയാസങ്ങള്‍ നേരിടും. രോഗ ശാന്തി, കുടുംബത്തില്‍ അഭിവൃദ്ധി, വിദ്യാലാഭം. എല്ലാ രംഗങ്ങളിലും വിജയിക്കുമെങ്കിലും സാമ്പത്തിക ലാഭം ഉണ്ടാവില്ല. മനസ്സ് സദാ വേദനിച്ചു കൊണ്ടിരിക്കും. സമീപവാസികളില്‍ നിന്ന് ശല്യം ഉണ്ടാകും. ഓഹരി കച്ചവടത്തില്‍ പ്രതീക്ഷിക്കുന്ന ലാഭം ലഭിക്കില്ല. വ്യവഹാരാദികളില്‍ തൃപ്തികരമായ വിജയം ഉണ്ടാവില്ല. സാമ്പത്തികമായ പ്രയാസങ്ങള്‍ മാറിക്കിട്ടും. മംഗള കര്‍മ്മങ്ങളില്‍ പങ്കുകൊള്ളും. പരീക്ഷാഫലം പ്രയോജനകരമാവും. സ്നേഹിതരില്‍ നിന്ന് സഹായം ലഭിക്കും. രോഗശാന്തി ലഭിക്കും.
ചതയം: മക്കളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ലഹരി ഉപയോഗിക്കുന്ന മരുമകനെ ചൊല്ലി മനസ്സ് പ്രയാസപ്പെടും. വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. ഔദ്യോഗിക രംഗത്ത് കഴിവ് തെളിയിക്കും. വീട്ടില്‍ മംഗളാധികാരികള്‍ നടക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എല്ലാം ശരിയാകുമെങ്കിലും പല പ്രയാസങ്ങളും തരണം ചെയ്യേണ്ടിവരും. ഇഷ്ടപ്പെട്ടവരെ പിരിഞ്ഞു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. സ്വന്തം പ്രവർത്തി ഉള്ളവര്‍ക്ക് പണവും പ്രശസ്തിയും വര്‍ദ്ധിക്കും. കായികം, വിനോദം എന്നിവയ്ക്ക് സമയവും ധനവും ചെലവഴിക്കും. കേസുകള്‍ക്ക് സാധ്യത, കൂട്ടുകാരുമായി കലഹം, രക്തസമ്മര്‍ദ്ദം.
പൂരുരുട്ടാതി: കിട്ടേണ്ട പണം കയ്യില്‍ വന്നുചേരും. എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും വളരെ അനുകൂലസമയം. പരസ്യങ്ങള്‍ മുഖേനെ ആദായമുണ്ടാകും. മേലുദ്യോഗസ്ഥരില്‍ നല്ല പെരുമാറ്റം ഉണ്ടാകും. പൊതുവേ മനസ്സമാധാനം ഉണ്ടാകും. ഗൃഹാന്തരീക്ഷം തൃപ്തികരമായിരിക്കും. സാമ്പത്തികമായി ആനുകൂല്യം പ്രതീക്ഷിക്കാം. തിരഞ്ഞെടുപ്പുകളിലും മറ്റും മത്സരങ്ങളിലും വിജയം കൈവരിക്കും. ഹൃദ്യോഗമുള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം. വിലപ്പെട്ട സമ്മാനങ്ങള്‍ പുറത്തുള്ള സ്നേഹിതന്മാരില്‍ നിന്ന് കിട്ടാനിടയുണ്ട്. ധന നഷ്ടം. വാഹനാപകടം ശ്രദ്ധിക്കണം.
ഉത്രട്ടാതി: കടംകൊടുത്ത സംഖ്യ മുക്കാല്‍ ഭാഗവും തിരിച്ചുകിട്ടും. പുതിയ ഉദ്യോഗത്തിന് നിയമനം ലഭിക്കും. കുടുംബസമേതം തീര്‍ത്ഥയാത്ര നടത്തും. തൊഴിലുമായി ബന്ധപ്പെട്ട ദൂരയാത്ര ആവശ്യമായിവരും. ബിസിനസില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാവും. കടബാധ്യതകള്‍ തീര്‍ക്കാന്‍ പൂര്‍വിക സ്വത്തു വില്പന നടത്തും. വിശ്വാസവഞ്ചനയ്ക്ക് വിധേയരാകും. അമിതാവേശം നിയന്ത്രിക്കണം. സാമ്പത്തിക സുഖം ഉണ്ടാവും. ബന്ധു സഹായങ്ങള്‍ ഉണ്ടാകും. വ്യവഹാരങ്ങളില്‍ അന്തിമ വിജയം കൈവരിക്കും. ലോട്ടറിയില്‍ നിന്ന് പണം ലഭിക്കും. ഭക്ഷണത്തില്‍ ശ്രദ്ധിക്കണം. ശത്രുശല്യം കൂടും. രോഗത്തിന് സാധ്യത. ഭക്ഷണത്തില്‍ ശ്രദ്ധിക്കണം.
രേവതി: കര്‍മ്മരംഗം തൃപ്തികരമാണ് .അഗ്നി ബാധയ്ക്ക് സാധ്യത. വിവരമുള്ളവര്‍ പറയുന്നത് അംഗീകരിച്ചാല്‍ അപകടത്തില്‍ നിന്ന് രക്ഷനേടാം. കൂട്ടുകെട്ടുകൊണ്ട് അപമാനിക്കാന്‍ സാധ്യത. കുട്ടികള്‍ക്ക് പലവിധത്തിലുള്ള അസുഖങ്ങള്‍ പിടിപെടും. അനാവശ്യ ചിന്തകളെ തുടര്‍ന്ന് മനസ്സ് സദാ വ്യാകുലപ്പെടും. വീട്ടില്‍ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകും. മാതാവുമായി അഭിപ്രായ ഭിന്നത ഉണ്ടാവും. ഭാര്യാവീട്ടുകാരുമായി സ്വത്തു തര്‍ക്കത്തിന് ഇടവരും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം ഉണ്ടാകും. സാധാരണയില്‍ കവിഞ്ഞ ജോലി ചെയ്യേണ്ടിവരും. അയല്‍ക്കാരുമായി രമ്യതയില്‍ വര്‍ത്തിക്കും. ജോലിയില്‍ മാറ്റം ഉണ്ടായേക്കാം. ബിസിനസ്സില്‍ സര്‍ക്കാര്‍ ഇടപെടല്‍ വന്നുചേരും. ബന്ധുകലഹം, ധനനഷ്ടം.
ശുഭം. എല്ലാവര്‍ക്കും വിഷു ആശംസകള്‍