ചെറുവണ്ണൂർ : ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് എസ്.സി വിദ്യാർത്ഥികൾക്കായി 2024-25 വാർഷിക പദ്ധതി പ്രകാരമുള്ള ലാപ്ടോപ്പ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഉൾപ്പെട്ട 13 വിദ്യാർത്ഥികൾക്കാണ് ലാപ് ടോപ്പുകൾ വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷിജിത്ത് എൻ .ടി ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ആദില നിബ്രാസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർ പേഴ്സൺ മോനിഷ പി, വികസന സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ എൻ.ആർ രാഘവൻ, ജനപ്രതിധിനികളായ എ.കെ ഉമ്മർ, കെ.പി ബിജു, ഇ.ടി ഷൈജ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി രാജീവൻ വി. വി സ്വാഗതവും പറഞ്ഞു.
