തെക്കയിൽ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

എളാട്ടേരി : തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. തിങ്കളാഴ്ച വൈകിട്ട് ചോമപ്പൻ കാവുകയറുന്നതോടെ ഉത്സവ ആഘോഷ പരിപാടികൾക്ക് തുടക്കമാവും. ചൊവാഴ്ച ഉച്ചയ്ക്കുശേഷം നാടിന്റെ നാനാവശത്തുനിന്നും ആഘോഷവരവുകൾ ക്ഷേത്രത്തിൽ എത്തിച്ചേരും. വൈകിട്ട് അഞ്ചുമണിക്ക് കുട്ടിച്ചാത്തൻ തിറ. രാത്രി 9. 15ന് കാവൂട്ട്. രാത്രി 11:45ന് വലിയ വിളക്കെഴുന്നള്ളിപ്പ്. ഏപ്രിൽ രണ്ടിന് ഉച്ചയ്ക്ക് ശേഷം നാടിന്റെ നാനാഭാഗത്തുനിന്നും പൂത്താലപ്പൊലികൾ ക്ഷേത്രത്തിൽ എത്തിച്ചേരും. വൈകിട്ട് അമ്മമാരുടെ താലപ്പൊലി. ഏപ്രിൽ മൂന്നിന് ഗുരുതി തർപ്പണം.

Leave a Reply

Your email address will not be published.