പയ്യോളി മണ്ഡലം ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ അങ്കണവാടി ആശ വർക്കർമാരുടെ സായാഹ്ന ധർണ നടത്തി. യോഗം മനോജ് എടാണി ഉദ്ഘാടനം ചെയ്തു. തൊഴിൽ മേഖലയിലും അവകാശസമരങ്ങളിലും സി.പി.എം സമ്പന്ന വർഗ്ഗത്തിന് വേണ്ടി നിലകൊള്ളുന്നതായി ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി പയ്യോളിയിൽ നടന്ന സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
അസംഘടിതരായ തൊഴിലാളികളുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിച്ചിട്ടും ഇടതു തൊഴിലാളികൾ മൗനം പാലിക്കുന്നത് ഭരണ വർഗ്ഗത്തിന്റെ അടിമകളയത് കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് മനോജ് എൻ എം അധ്യക്ഷനായി. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡൻ്റ് സുമലത പി മുഖ്യാതിഥിയായി. ടി കെ നാരായണൻ, സബിഷ് കുന്നങ്ങോത്ത്, ശൈലജ ടി, സിഗോപാലൻ കാര്യാട്ട്, പിടികെ ഗോവിന്ദൻ സോമൻ ടി ടി സായി രാജേന്ദ്രൻ വി കെ വി വി എം ബിജിഷ പ്രജീഷ് കുട്ടൻപള്ളി സ്വാഗതവും ഈ സൂരജ് നന്ദിയും പറഞ്ഞു.