പെരുന്നാൾ നമസ്‌കാരം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേ അപകടം ; നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും ദാരുണാന്ത്യം

മലപ്പുറം: സ്‌കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിലേയ്ക്ക് മറിഞ്ഞ് അച്ഛനും മകനും ദാരുണാന്ത്യം. മലപ്പുറം കാടാമ്പുഴയിലാണ് സംഭവം. മാറാക്കര സ്വദേശികളായ ഹുസൈൻ, മകൻ ഫാരിസ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നുരാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഫാരിസ് ആണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ റോഡിന് സമീപത്തെ വീട്ടിലെ കിണറ്റിൽ വീഴുകയായിരുന്നു. മതിൽ തകർത്ത് സ്‌കൂട്ടർ ഉൾപ്പെടെയാണ് ഇരുവരും കിണറ്റിൽ വീണത്. വീഴ്‌ചയിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന് പിന്നാലെ തന്നെ രണ്ടുപേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് സ്‌കൂട്ടർ പുറത്തെടുത്തത്. പള്ളിയിലെ നമസ്‌കാരം കഴിഞ്ഞ് ബന്ധുക്കളെ സന്ദർശിച്ചതിനുശേഷം വീട്ടിലേയ്ക്ക് മടങ്ങവേയാണ് അപകടമുണ്ടായത്. അപകട സ്ഥലത്തിന് ഒരു കിലോമീറ്റർ അപ്പുറമാണ് ഇവരുടെ വീട്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ ഈദ് ഗാഹും ലഹരി വിരുദ്ധ പ്രതിജ്ജയും സംഘടിപ്പിച്ചു

Next Story

2025 ഏപ്രില്‍ മാസം നിങ്ങള്‍ക്ക് എങ്ങനെ? തയ്യാറാക്കിയത് വിജയന്‍ നായര്‍ (ജ്യോത്സ്യന്‍, കോയമ്പത്തൂര്‍)

Latest from Main News

നാളെ നാല് മണിക്ക് കേരളത്തിൽ 14 ജില്ലകളിലും തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ മോക് ഡ്രിൽ നടത്തും

പാക്കിസ്ഥാനുമായി സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ വിവിധ സംസ്ഥാനങ്ങളിൽ മോക്ക് ഡ്രിൽ നടത്താനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നാളെ കേരളത്തിൽ 14

ഹയർസെക്കന്ററി സ്ഥലംമാറ്റവും നിയമനവും; നടപടികൾ പൂർത്തിയായി

ഹയർ സെക്കന്ററി സ്ഥലം മാറ്റവും നിയമനവും  മേയ് 31 നകം പൂർത്തീകരിക്കുമെന്നും ഇതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി

വിദ്യാലയങ്ങളിലെ പ്രവർത്തി ദിനങ്ങൾ സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് കൈമാറി

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിലെ വിദ്യാലയങ്ങളിൽ പ്രവർത്തി ദിനങ്ങൾ സംബന്ധിച്ച് പഠിക്കുന്നതിനായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് നിയോഗിച്ച അഞ്ചംഗ

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ 2025 മേയ് 14 മുതൽ ഓൺലൈനായി സമർപ്പിക്കാം

പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ 2025 മേയ് 14 മുതൽ ഓൺലൈനായി സമർപ്പിക്കാം. സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ച ഹൈസ്‌കൂളിലെ

ലൈന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വേണം ആറ് വരിപ്പാതയില്‍ വാഹനമോടിക്കാന്‍

ദേശീയപാത 66-ന്റെ റീച്ചുകൾ സംസ്ഥാനത്ത് പലയിടത്തും ഗതാഗതത്തിനായി സജ്ജമായിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പല റീച്ചുകളുമാണ് ഇങ്ങനെ ഗതാഗതത്തിനായി