പയമ്പ്ര – പൊയിൽതാഴം -യൂത്ത് ഗ്രീൻ ഫാർമേഴസ് ക്ലബ് ൻ്റെ നേതൃത്വത്തിൽ ‘കൃഷി ലഹരി’ എന്ന മുദ്രാവാക്യവുമായി ഒരുപറ്റം യുവാക്കൾ പാടത്ത് വെള്ളരി, വെണ്ട, കക്കിരി, മത്തൻ തുടങ്ങിയവ കൃഷി ചെയ്തിരിക്കുന്നത്. അജേഷ്.കെ പി, അർജുൻപു തിയേടത്ത്, നിബിൻ എൻ.ബാബു, അജന്യ, അനുപ്’.കെ.പി, നീതു എം എന്നിവരടണിയ 6 അംഗ സംഘമാണ് കൃഷി ഇറക്കിയത്. വേനൽ മഴ വെള്ളരി കൃഷിയെ ചെറിയ തോതിൽ ബാധിച്ചിട്ടുണ്ട്. വിഷുവിന് കണിവെള്ളരി പാകമാവുമെന്ന പ്രതീക്ഷയിലാണ് ഈ യുവ കർഷകർകൂടുതൽ യുവതീയുവാക്കളെ കൃഷി ലഹരിയിലേക്ക് എത്തിക്കുക എന്നതും വിഷ രഹിത പച്ചക്കറിയുടെ ഉത്പാദനവും നമ്മുടെ നാടിൻ്റെ കാർഷിക പരമ്പര്യം യുവതലമുറയിലൂടെ തിരിച്ചു കൊണ്ട് വരികയുമാണ് ലക്ഷ്യമെന്ന് യുത്ത് ഗ്രീൻ ഫാർമേഴ്സ് ക്ലബ് പ്രസിഡൻ്റ് അജേഷ് പൊയിൽതാഴം പറഞ്ഞു.