ശ്രീ പിഷാരികാവ് കാളിയാട്ട മഹോൽസവത്തോടനുബന്ധിച്ച് പ്രാഥമിക ശുശ്രൂഷാ കേന്ദ്രം പ്രവർത്തന സജ്ജമായി

ശ്രീ പിഷാരികാവ് കാളിയാട്ട മഹോൽസവത്തോടനുബന്ധിച്ച് ജെ സി ഐ കൊയിലാണ്ടിയും സഹാനി ഹോസ്പിറ്റൽ നന്ദി ബസാറും സംയുക്തമായി നടത്തുന്ന പ്രാഥമിക ശുശ്രൂഷാ കേന്ദ്രം പ്രവർത്തന സജ്ജമായി. 
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ പ്രമോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ജെ സി ഐ കൊയിലാണ്ടി പ്രസിഡൻ്റ് ഡോ അഖിൽ എസ് കുമാർ, സെക്രട്ടറി ഡോ സൂരജ് എസ് എസ്, ഡോ കൃഷ്ണ, സഹാനി ഹോസ്പിറ്റൽ പി ആർ ഒ അരുൺ എം, രജീഷ്, അഡ്വ പ്രവീൺ, ജിതേഷ്, ശ്രീജിത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം തുടർ ചികിത്സ ആവശ്യമുള്ള പക്ഷം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി സൗജന്യ ആംബുലൻസ് സേവനവും ലഭ്യമാണ്.

Leave a Reply

Your email address will not be published.